KeralaLatest NewsIndia

ജിഎസ്ടിയുടെ മറവിലെ ഏറ്റവും വലിയ കൊള്ളക്കാര്‍ ബാങ്കുകള്‍ !

കൊച്ചി: ജിഎസ്ടി നിലവില്‍ വന്നതോടെ ഹോട്ടലുകാരുടെയും കടക്കാരുടെയും അമിത ചൂഷണത്തില്‍ നെട്ടോട്ടം ഓടുകയാണ് ജനങ്ങള്‍. എന്നാല്‍ ഏറ്റവും വലിയ കൊള്ളക്കാര്‍ ആരെന്ന് ചോദിച്ചാല്‍ അത് ബാങ്കുകളാണ്. നിലവിലുള്ള മിക്ക സേവനങ്ങള്‍ക്കും ബാങ്കുകള്‍ കനത്ത നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഭൂരിഭാഗം സേവനങ്ങളും ബാങ്കുകള്‍ വഴി ആയതോടെ ഇത് പരമാവധി മുതലെടുക്കുകയാണ് ബാങ്കുകാര്‍. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കല്‍, ഡി.ഡി, ചെക്ക് എന്നിങ്ങനെയുള്ള സേവനങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ എ.ടി.എമ്മില്‍ നിശ്ചിത ഇടപാടുകള്‍ക്ക് ശേഷം 20 രൂപ ഈടാക്കുന്നിടത്ത് ജിഎസ്ടി വന്നതോടെ ഈടാക്കുന്നത് 23 രൂപയാണ്. ഇതിലൂടെ ബാങ്കിന് ലഭിക്കുന്നതോ കോടികളാണ്‌. ബാങ്കുകള്‍ ഇത്തരത്തില്‍ നികുതി വര്‍ദ്ധിപ്പിക്കുന്നതോടെ ബാങ്ക് ഇടപാട് നടത്തുന്ന പാവപ്പെട്ട ജനങ്ങള്‍ നെട്ടോട്ടമോടും എന്നത് തീര്‍ച്ച.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button