COVID 19KeralaLatest NewsIndiaNews

കോവിഡ് ചികിത്സയ്ക്ക് എസ്.ബി.ഐയിൽ നിന്ന് 5 ലക്ഷം രൂപ വരെ വായ്പ: വിശദവിവരങ്ങൾ ഇങ്ങനെ

എസ്.ബി.ഐ ശാഖകള്‍ വഴിയും യോനോ ആപ് വഴിയും വായ്പ ലഭ്യമാകും

ഡൽഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് പണം ആവശ്യമുള്ളവര്‍ക്കായി വായ്പാ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുകയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ‘എസ്.ബി.ഐ കവച്’ വ്യക്തിഗത വായ്പാ പദ്ധതിയിലൂടെ അഞ്ചു ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുന്നത്. 2021 ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് പോസിറ്റീവ് ആയ എസ്.ബി.ഐ അക്കൗണ്ട് ഉടമകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് ചികിത്സയ്ക്ക്ആവശ്യമായ തുക വായ്പ നല്‍കുന്നതാണ് പദ്ധതി. ഇതിനകം ചെലവഴിച്ച കോവിഡ് അനുബന്ധ ചികിത്സാ ചെലവുകള്‍ തിരിച്ചുനല്‍കുന്നതും ഈ വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടും.

ശമ്പളക്കാർ, പെന്‍ഷന്‍കാര്‍ എന്നിവർക്ക് പുറമെ ആറുമാസമായി പ്രവര്‍ത്തനക്ഷമമായ അക്കൗണ്ട് ഉള്ള ശമ്പളമില്ലാത്ത അക്കൗണ്ട് ഉടമകള്‍ക്കും വായ്പ ലഭിക്കും. വായ്പ ലഭിക്കാന്‍ ജാമ്യം നല്‍കേണ്ടതില്ല. നിലവിലുള്ള വാഹന, ഭവന വായ്പകള്‍ക്കു പുറമെയാണ് ഈ വായ്പ. 28 മുതല്‍ 58 വരെ വയസുള്ളവര്‍ക്കാണ് വായ്പയ്ക്ക് യോഗ്യത. അഞ്ച് ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പയ്ക്ക് നിലവില്‍ 8.5 ശതമാനം പ്രതിവര്‍ഷ പലിശയാണ് ഈടാക്കുന്നത്. മൂന്ന് മാസത്തെ മൊറട്ടോറിയം ഉള്‍പ്പെടുന്ന അഞ്ച് വര്‍ഷമാണ് വായ്പയുടെ കാലാവധി. മൊറട്ടോറിയം സമയത്ത് ഈടാക്കുന്ന പലിശ ഉള്‍പ്പെടെ 57 തുല്യ മാസ ഗഡുക്കളായി തിരിച്ചടയ്ക്കണം.

വായ്പയെടുക്കുന്നയാളുടെ യോഗ്യത അനുസരിച്ച്‌ 25,000 രൂപ മുതൽ പരമാവധി അഞ്ചു ലക്ഷം രൂപ വരെ ലഭിക്കും. ശമ്പളക്കാര്‍ക്ക് മൊത്തം മാസ ശമ്പളത്തിന്റെ ആറ് മടങ്ങ് വരെ (പരമാവധി അഞ്ചു ലക്ഷം രൂപ) വായ്പ ലഭിക്കും. മൊത്ത മാസ ശമ്പളം 50,000 രൂപയ്ക്കു മുകളിലായിരിക്കണം. മറ്റുള്ളവര്‍ക്ക് പരമാവധി മൂന്നു മാസത്തെ വരുമാനത്തിന് തുല്യമായ തുക വായ്പയായി ലഭിക്കും. വായ്പയ്ക്ക് പ്രോസസിങ് ഫീസോ സെക്യൂരിറ്റി ഡെപ്പോസിറ്റോ പ്രീ-പേയ്‌മെന്റ് പിഴയോ കാലാവധിക്കു മുന്‍പ് അടച്ചുതീര്‍ക്കുന്നതിനു നിരക്കുകളോ ഇല്ല. എസ്.ബി.ഐ ശാഖകള്‍ വഴിയും യോനോ ആപ് വഴിയും വായ്പ ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button