Latest NewsIndiaNewsBusiness

എസ്.ബി.ഐയിൽ സേവിംഗ്സ് അക്കൗണ്ടുള്ളവർക്ക് സന്തോഷിക്കാം : കാരണമിതാണ്

മുംബൈ : എസ്ബിഐയിൽ സേവിംഗ്സ് അക്കൗണ്ടുള്ളവർക്ക് സന്തോഷിക്കാം, മിനിമം തുക (മിനിമം ബാലന്‍സ്)സൂക്ഷിക്കാത്തതിനുള്ള പിഴയും എസ്.എം.എസ്. നിരക്കുകളും. ട്വിറ്ററിലൂടെയാണ് എസ്.ബി.ഐ ഇക്കാര്യം അറിയിച്ചത്. ബാങ്കിന്റെ 44 കോടി വരുന്ന സേവിങ്‌സ് അക്കൗണ്ടുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ത്തന്നെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിലുള്ള പിഴ ഒഴിവാക്കാന്‍ എസ്.ബി.ഐ തീരുമാനിച്ചിരുന്നു.

മെട്രോ നഗരങ്ങളില്‍ ചുരുങ്ങിയത് 3000 രൂപയും അര്‍ദ്ധനഗരങ്ങളില്‍ 2000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയും മിനിമം ബാലന്‍സ് വേണമെന്നായിരുന്നു എസ്.ബി.ഐയുടെ നിര്‍ദ്ദേശം. ഇതു പാലിക്കാതിരുന്നാല്‍ അഞ്ചു മുതല്‍ 15 രൂപ വരെ പിഴ ഈടാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button