Latest NewsNewsGulf

കാണാതായ കരിപ്പൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മദീന: കാണാതായ കരിപ്പൂര്‍ സ്വദേശിയുടെ മൃതദേഹം മദീന എയര്‍പോര്‍ട്ടിലെ ബാത്ത് റൂമില്‍ കണ്ടെത്തി. മലപ്പുറം കരിപ്പൂര്‍ സ്വദേശി അബ്​ദുല്‍ റഷീദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ 30-ാം തീയതി മുതല്‍ യുവാവിനെ കാണാനില്ലെന്ന് സുഹൃത്തുക്കൾ സാമൂഹ്യമാധ്യമങ്ങളിൽ വാർത്ത നൽകിയിരുന്നു.

എയര്‍പോര്‍ട്ടിലെ ഹജ്ജ് ടെര്‍മിനലിന്റെ അകത്തെ അടച്ചിട്ടിരുന്ന ബാത്ത് റൂമില്‍ നിന്ന്​ ദുര്‍ഗന്ധം ഉണ്ടായതി​​ന്റെ അടിസ്ഥാനത്തില്‍ ബാത്ത്റൂം ക്ലീനിംഗ് തൊഴിലാളി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കെ. പി ജസീലയാണ് ഭാര്യ. താഴത്തെ പള്ളിയാലി മുഹമ്മദ് കുട്ടി – ആയമ്മാ മണക്കടവന്‍ ദമ്പതികളുടെ മകനാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം മദീനയില്‍ ഖബറടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button