KeralaLatest NewsIndiaNews

പ്രതിരോധ കുത്തിവയ്പുകളോട് വൈമുഖ്യം; പകർച്ച വ്യാധികൾ ശക്തിപ്രാപിക്കുന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് ജനിക്കുന്ന 12 .6 ശതമാനം കുഞ്ഞുങ്ങൾക്കും പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നില്ല എന്ന് ആരോഗ്യ വകുപ്പ്. അതിനാൽ തന്നെ പ്രതിരോധ കുത്തിവയ്പുകൊണ്ട് തടയാൻ കഴിഞ്ഞ പല രോഗങ്ങളും തിരിച്ചു വരുകയാണെന്നു ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി. ഡിഫ്തീരിയ, വില്ലൻചുമ തുടങ്ങി തുടച്ചുമാറ്റപ്പെട്ട പല സാംക്രമിക രോഗങ്ങളും കുട്ടികളിൽ വ്യാപകമായി വരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഡിഫ്തീരിയ ബാധിച്ചു കേരളത്തിൽ നാല് കുട്ടികളാണ് മരിച്ചത്. ഒന്നര വർഷത്തിനിടെ 103 പേരിൽ ഈ രോഗം സ്ഥിതീകരിക്കുകയും ചെയ്തു. രോഗം സ്ഥിതീകരിച്ച പലരും പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുത്തിട്ടില്ല എന്ന്‌ കണ്ടെത്തുവാൻ കഴിഞ്ഞു. മലപ്പുറം ജില്ലയിൽ 24 % കുട്ടുകൾക്കും പ്രതിരോധ കുത്തിവയ്പുകൾ ലഭിച്ചിട്ടില്ല എന്ന്‌ കണ്ടെത്താൻ കഴിഞ്ഞു. തൃശൂരിൽ ഇത് 15 .3 ശതമാനനവും കണ്ണൂരിൽ 13 .8 ശതമാനവും വയനാട്ടിൽ 12 ശതമാനവും കോഴിക്കോട് 11 . 6 ശതമാനം കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പുകൾ നൽകിയിട്ടില്ല. 2015 ൽ ആറുപേരിൽ ഡിഫ്തീരിയ സ്ഥിതീകരിച്ച സ്ഥാനത്ത് ഈ വർഷം 76 പേരിൽ ആണ് ഈ രോഗം സ്ഥിതീകരിച്ചിരിക്കുന്നത്.

നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ കുറഞ്ഞു വരുന്നത്. ചില വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി പ്രതിരോധ മരുന്നുകൾ ആളുകൾ ഉപേക്ഷിക്കുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സിനേഷൻ എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരണ പരിപാടികൾ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button