Latest NewsNewsIndia

12 മണിക്കൂര്‍ കൊണ്ട് ആറ് കോടി മരങ്ങള്‍ നട്ട് ഒരു സംസ്ഥാനം

ഭോപ്പാല്‍: 12 മണിക്കൂര്‍ കൊണ്ട് ആറ് കോടി മരങ്ങള്‍ നട്ട് ഒരു സംസ്ഥാനം. മധ്യപ്രദേശിലെ 15 ലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും സഹായത്തോടെയാണ് 6.6 കോടി മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. നര്‍മദ നദീതടത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഞായറാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെയുള്ള സമയത്താണ് മരങ്ങള്‍ നട്ടത്.

ലോകമെമ്പാടും ആഗോള താപനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ ഇന്ത്യയുടെ പാങ്കാളിത്തമാണ് സംസ്ഥാനത്തെ ജനങ്ങള്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

3.4 കോടി മരങ്ങളാണ് മധ്യപ്രദേശ് വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ മാത്രം നട്ടുപിടിപ്പിച്ചത്. സംസ്ഥാനത്തെ വിദ്യാര്‍ഥികളും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും മരങ്ങള്‍ നട്ടു. ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍, മറ്റു തരത്തിലുള്ള മരങ്ങള്‍ തുടങ്ങി വിവിധയിനം മരങ്ങള്‍ നട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

മധ്യപ്രദേശ് കുറഞ്ഞ സമയംകൊണ്ട് ഏറ്റവും കൂടുതല്‍ മരങ്ങള്‍ നട്ടതിന്റെ റെക്കോര്‍ഡ് ആണ് ലക്ഷ്യമിടുന്നത്. ഇതിനായി സംസ്ഥാനത്തെ മരംനടല്‍ ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ വിലയിരുത്തിയിരുന്നു. ഉത്തര്‍പ്രദേശിനാണ് ഇതിനു മുന്‍പ് 24 മണിക്കൂര്‍ സമയംകൊണ്ട് അഞ്ച് കോടി മരങ്ങള്‍ നട്ടതിന്റെ ലോക റെക്കോര്‍ഡ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button