Latest NewsKeralaTechnology

കേരളത്തിലെ പ്രമുഖ സർവകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം ; കേരളാ സർവകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. സർവകലാശാലയുടെ വെബ്സൈറ്റിലെ പരീക്ഷ സംബന്ധമായ സെർവറിലേക്കാണ് ഹാക്കർമാർ നുഴ‍ഞ്ഞുകയറിയത്. ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന സെർവറിലേക്ക് കടന്നുകയറാൻ ഹാക്കർമാർക്കായിട്ടില്ലെന്നാണു ഒടുവിൽ ലഭിക്കുന്ന വിവരം. നിലവിലെ സംഭവം വെബ്സൈറ്റിന്റെ കടുത്ത സുരക്ഷാ വീഴ്ച്ചയാണ് എടുത്ത് കാട്ടുന്നത്.

വെബ്സൈറ്റിന്റെ പിഴവുകൾ ചൂണ്ടിക്കാണിക്കുന്നതിന്റെ ഭാഗമായി എത്തിക്കൽ ഹാക്കർമാരാണ് സൈറ്റ് ഹാക്ക് ചെയ്തത്. ഇതിനെ തുടർന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി ഓൺലൈൻ ചോദ്യപേപ്പർ വിതരണ നടപടികൾ നിർത്തിവച്ചു. മറ്റു പരീക്ഷാ നടപടികൾക്ക് പ്രശ്നമുണ്ടാകില്ല. പാകിസ്ഥാൻ ഹാക്കർമാർ ഇടയ്ക്കിടെ ആക്രമണം നടത്തുന്ന വെബ്സൈറ്റാണ് സർവകലാശാലയുടെത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button