Latest NewsKeralaNews

എയ്‌ഡ്‌സ്‌ ഉണ്ടെന്ന തെറ്റായ റിപ്പോർട്ടിൽ പത്തൊമ്പതുകാരൻ വലഞ്ഞത് രണ്ട് ദിവസം; കോണ്‍ഗ്രസ് നേതാവിന്റെ മരുമകന്‍ നടത്തുന്ന ലാബിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി ബന്ധുക്കൾ

കോഴിക്കോട്: രക്തം പരിശോധിച്ചപ്പോള്‍ എയ്ഡ്‌സ് ഉണ്ടെന്ന ലാബിന്റെ കണ്ടെത്തൽ മൂലം പത്തൊമ്പതുകാരൻ വലഞ്ഞത് രണ്ട് ദിവസം. മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ കൗമാരക്കാരന്റെ രക്തം കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ സ്വകാര്യ ലാബാണ് പരിശോധിച്ച് എച്ച്‌ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

ഹീമോഫീലിയ ബാധിച്ചാണ് യുവാവ് ചികിത്സയ്‌ക്കെത്തിയത്. ചികിത്സയുടെ ഭാഗമായി സിറിഞ്ച് കുത്തുന്നതിനിടയില്‍ നഴ്‌സിന്റെ കയ്യില്‍ സൂചി കൊണ്ടു മുറിവുണ്ടായി. നഴ്‌സ് ഡോക്ടറോട് കാര്യം പറഞ്ഞപ്പോള്‍ എയ്ഡ്‌സിനുള്ള എലീസ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജിലെ ലാബ് അടച്ചിരുന്നതിനാല്‍ സ്വകാര്യ ലാബിൽ പരിശോധന നടത്തുകയായിരുന്നു. എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടതോടെ നഴ്‌സ് പ്രതിരോധമരുന്ന് കഴിക്കുകയും ചെയ്‌തു. തുടർന്ന് ഫലം ഉറപ്പിക്കാനായി മറ്റൊരു ലാബിൽ പരിശോധന നടത്താൻ ഡോക്ടർ ആവശ്യപ്പെട്ടു. ഇവിടുത്തെ പരിശോധനയില്‍ ഫലം നെഗറ്റീവെന്ന് കണ്ടെത്തി. പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മരുമകന്‍ നടത്തുന്ന സ്വകാര്യ ലാബിനെതിരേ ഹെമറ്റോളജി വാര്‍ഡിലുള്ള കുടുംബം പരാതി നല്‍കാനുള്ള നീക്കത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button