Latest NewsNews

ആധാർ നഷ്ടമായാൽ എന്ത് ചെയ്യും; ഇവ ഉറപ്പായും അറിഞ്ഞിരിക്കുക

വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനിടയില്‍ ആധാര്‍ നമ്പർ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണമെന്ന് മിക്ക ആളുകൾക്കും അറിയില്ല. യുഐഡിഎഐയുടെ സൈറ്റില്‍ ‘ ആധാര്‍ ഓണ്‍ലൈന്‍ സര്‍വീസസ്’ എന്ന ഹെഡിൽ കയറിയാൽ ആധാറിന്റെ പകർപ്പ് എടുക്കാവുന്നതാണ്. ആധാറോ, എന്റോള്‍മെന്റ് ഐഡിയോ ഓണ്‍ലൈനില്‍ കണ്ടെത്താന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറോ ഇ-മെയില്‍ ഐഡിയോ ഇതിനായി ഓർത്തിരിക്കേണ്ടത് അത്യാവശ്യമാണ്.

റിട്രൈവ് ലോസ്റ്റ് യുഐഡി/ഇഐഡി എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എത്തുന്ന പേജിൽ പേര്, ഇ-മെയില്‍ അല്ലെങ്കില്‍ മൊബൈല്‍ നമ്പർ എന്നിവ നൽകണം. സെന്റ് വണ്‍ ടൈം പാസ് വേഡ്- എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോൾ മൊബൈലിലോ ഇമെയിലിലോ ഒടിപി ലഭിക്കും. ഒടിപി ലഭിച്ചാല്‍ അത് സൈറ്റില്‍ നല്‍കിയാല്‍ നിങ്ങളുടെ ആധാര്‍ നമ്പറോ എന്‍ റോള്‍ മെന്റ് ഐഡിയോ മെയിലിലോ മൊബൈലിലോ ലഭിക്കും.

പിന്നീട് ‘ഡൗണ്‍ലോഡ് ആധാര്‍’ ഓപ്ഷനില്‍ പോയി ആധാര്‍ നമ്പര്‍/ എന്‍ റോള്‍മെന്റ് ഐഡി, പേര്, പിന്‍കോഡ് എന്നിവ നല്‍കണം . അപ്പോള്‍ ലഭിക്കുന്ന ഒടിപി നൽകുമ്പോൾ ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നിങ്ങളുടെ വിലാസത്തിലെ പിന്‍കോഡ് പാസ് വേഡ് ആയി ഈ പിഡിഎഫ് ഫയലിൽ നൽകണം. തുടർന്ന് പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button