CinemaLatest NewsBollywood

സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രായം ഒരു പ്രശ്‌നം ആണോ ശ്രീ ദേവി

ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ശ്രീദേവി. സിനിമ പ്രേമികളുടെ പ്രിയ താരമാണ് . ശ്രീദേവിയുടെ 300 ചിത്രം മോമിന്റെ റിലീസിംഗിന്റെ സന്തോഷത്തിലാണ് ശ്രീദേവി. എന്നും സോഷ്യൽ മീഡിയായിൽ തരംഗമാണ് ശ്രീദേവി. ശ്രീദേവിയുടെ വാർത്തകൾ നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയായിൽ വൈറൽ ആകുന്നത്. ഹിന്ദി സിനിമയായ മോമിന്റെ പ്രചാരണ ചടങ്ങിലെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഒരുകാലത്ത് ഇന്ത്യന്‍ സിനിമയുടെ തന്നെ ഹരമായിരുന്ന താരസുന്ദരിയുടെ ലുക്കിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.

ശ്രീദേവിയെ കണ്ടാൽ അമ്പതു വയസു കഴിഞ്ഞു എന്ന് ഒരിക്കലും തോന്നില്ല. ഇപ്പോളും യുവ താര നിരയെ വെല്ലുന്ന സൗന്ദര്യമാണ് ശ്രീദേവിക്കുള്ളത്. ഏത് തരം വസ്ത്രം ധരിച്ചാലും ശ്രീദേവിയെ വെല്ലാന്‍ ആരുമില്ലെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. സാരിയിലും താരം തിളങ്ങുമെന്ന് ഇവര്‍ പറയുന്നു. മോമിന്റെ പ്രചാരണ ചടങ്ങിന് സാരി ധരിച്ചായിരുന്നു താരം എത്തിയത്. ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ശ്രീദേവി സൗന്ദര്യത്തിനു മുന്നില്‍ പ്രായമൊരു തടസ്സമേയല്ലെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ്. പൊതു ചടങ്ങുകളിലെല്ലാം സിമ്പിളായാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. സിമ്പിളാണ് എന്നാല്‍ എലഗന്റും ഇതാണ് താരം പിന്തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button