Latest NewsCricketNewsSports

കേക്കില്‍ കുളിച്ച് ധോണി വീഡിയോ തരംഗമാകുന്നു

ജമൈക്ക: പിറന്നാൾ ആഘോഷത്തിനു കേക്ക് നിർബന്ധമാണ്. അത് പിറന്നാളുകാരനു മുഖത്ത് തേക്കാനുള്ളതാണ് എന്നാണ് കാലങ്ങളായി സുഹൃത്തുകളുടെ വിശ്വാസം. ആ വിശ്വാസമനുസരിച്ച് ടീം ഇന്ത്യ പ്രവർത്തിച്ചപ്പോൾ കേക്കിൽ കുളിച്ചത് സാക്ഷാൽ എം.എസ് ധോണിയാണ്. അതോടെ അതിനു സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരവും ലഭിച്ചു.
ക്യാപ്റ്റന്‍ കൂള്‍ എം.എസ് ധോണിയുടെ 36-ാം പിറന്നാളാണ് ടീം ഇന്ത്യ ആഘോഷമാക്കിയത്.

വിന്‍ഡീസ് പര്യടനത്തിന്റെ ഭാഗമായി ജമൈക്കയിലുള്ള ഇന്ത്യന്‍ ടീമാണ് ധോണിക്ക് മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ചത്. ഇന്ത്യന്‍ ടീമംഗങ്ങളും അവരുടെ കുടുംബവും പിറന്നാളാഘോഷത്തിന്റെ ഭാഗമായി. ധവാനും യുവിയും ചേര്‍ന്ന് ക്രീമെല്ലാം ധോണി കേക്ക് മുറിച്ചയുടനെ മുഖത്ത് തേച്ചു. പിന്നീട് സെല്‍ഫിയെടുക്കാനുള്ള തിരക്കായിരുന്നു പിന്നീട്. ഇതിന്റെ വീഡിയോ ബി.സി.സി.ഐ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button