KeralaLatest NewsNews

ഒ​രു തെ​റ്റും ചെ​യ്യാ​ത്ത ര​ണ്ട് കു​രു​ന്നു​ക​ളു​ടെ ജീ​വ​നെ​ടു​ത്തത് പി​താ​വിന്റെ മദ്യപാനം

 ​തിരുവനന്തപുരം: രണ്ടു നിരപരാധികളായ കുരുന്നുകളുടെ മരണത്തിൽ ഞെട്ടി വിറങ്ങലിച്ചു നിൽക്കുകയാണ് കൊ​ച്ചു​വേ​ളി നി​വാ​സി​കള്‍. ക​ളി​ച്ചു ചി​രി​ച്ച്‌ അച്ഛനോടൊപ്പം മീൻ പിടിക്കാൻ ബുള്ളറ്റിൽ പോയതാണ് ഫേ​ബ​യും ഫെ​ബി​നും. എന്നാൽ പിന്നീട് അവരുടെ ചേതനയറ്റ ശരീരമാണ് ഏവർക്കും കാണാനായത്.ബു​ള്ള​റ്റി​ന് മു​ക​ളില്‍ ര​ണ്ട് റോ​സാ​പ്പൂ​ക്കള്‍ വ​ച്ച​തി​ന് ശേ​ഷ​മാ​ണ് കൃ​ത്യം ചെ​യ്യാന്‍ ഷി​ബി നൂ​റ​ടി​പ്പാ​ല​ത്തി​ലേ​ക്ക് പോ​യ​ത്.

കൊ​ല​പ്പെ​ടു​ത്താന്‍ വേ​ണ്ടി ഒ​രു വെ​ട്ടു​ക​ത്തി ഷി​ബി ബാ​ഗില്‍ ക​രു​തി​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ഇ​ത് ക​ണ്ടെ​ത്തി. ഒ​രു സ്കൂള്‍ ബാ​ഗും ക​ണ്ടെ​ത്തി​യെ​ങ്കി​ലും പ​ഴയ തു​ണി​കള്‍ മാ​ത്ര​മാ​യി​രു​ന്നു അ​തി​ലു​ണ്ടാ​യി​രു​ന്ന​ത്.ഫേ​ബ​യെ വെ​ട്ടി​യ​തി​നു​ശേ​ഷം ഇ​ള​യ​മ​കന്‍ ഫെ​ബി​നെ​തി​രെ തി​രി​ഞ്ഞി​രി​ക്കാ​മെ​ന്നാ​ണ് നി​ഗ​മ​നം. കൈ​കള്‍ ര​ണ്ടും ത​ല​യോ​ട് ചേര്‍​ത്ത് ത​ല​യി​ലേ​ക്ക് വ​ന്ന വെ​ട്ടി​നെ ത​ട​യാന്‍ ശ്ര​മി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഫെ​ബിന്‍ കി​ട​ന്നി​രു​ന്ന​ത്. ചേ​ച്ചി​യെ വെ​ട്ടു​ന്ന​തില്‍ നി​ന്ന് ഫെ​ബിന്‍ അ​ച്ഛ​നെ ത​ട​ഞ്ഞി​രി​ക്ക​ണം.

റെയില്‍വേ പാലത്തില്‍ ഷെബിയുടെതെന്ന സംശയിക്കുന്ന കൈപ്പത്തിയാണ് ആദ്യം കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് കായലില്‍ നിന്നും മൃതദേഹം കിട്ടിയത്. മൃതദേഹത്തിന്റെ കാലുകള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു.
വി​തുര സ്വ​ദേ​ശി ഷി​ബി​യും പേ​രൂര്‍​ക്കട എ​സ്.​എ.​പി​യി​ലെ ക്ലാര്‍​ക്കായ ഭാ​ര്യ അ​ന്ന​യും ഏ​റെ​ക്കാ​ല​മാ​യി സ്വ​ര​ച്ചേര്‍​ച്ച ഇ​ല്ലാ​തെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്.മ​ദ്യ​പി​ക്കു​ന്ന​തി​ന്റെ പേ​രില്‍ ഇ​രു​വ​രും നി​ര​ന്ത​രം വ​ഴ​ക്കി​ടു​മാ​യി​രു​ന്നു. മദ്യപാനിയായ ഷിബിയുമായി ഭാര്യയും മക്കളും പിരിഞ്ഞു താമസിക്കുകയാണ്.

പെയിന്റിങ് കരാറുകാരനായ ഷിബിയുടെ മദ്യപാനമാണ് കുടുംബത്തില്‍ വിള്ളലുണ്ടാക്കിയെതന്ന് അടുപ്പക്കാര്‍ പറയുന്നു. ഷിബിയുടെ ഉപദ്രവം ഭയന്ന് മക്കളുമായാണ് പലപ്പോഴും ഭാര്യ ഓഫീസിലെത്തിയിരുന്നത്. ഇവര്‍ തമ്മിലുള്ള കേസ് ഇപ്പോള്‍ കോടതിയിലാണ്. സര്‍ക്കാര്‍ ജീവനക്കാരിയായ അന്നക്ക് ക്വാര്‍ട്ടേഴ്സ് അനുവദിച്ചു. ഇന്നലെ വൈകുന്നേരം ക്വാര്‍ട്ടേഴ്സിലേക്ക് മാറുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഷിബി വീട്ടിലെത്തി മക്കളെ പള്ളിയിലെക്കെന്ന് പറഞ്ഞു കൊണ്ടുപോയത്.

കുട്ടികളെ രാത്രിയിലും കാണാത്തതിനെ തുടര്‍ന്ന് ഷിബിയുടെ ഭാര്യ മെഡിക്കല്‍ കോളേജ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.സെബിനും സെബയും പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button