Latest NewsIndia

50 ഓളം അമര്‍നാഥ് തീര്‍ഥാടകരെ ഭീകരരില്‍ നിന്ന് രക്ഷിച്ചത് ഡ്രൈവര്‍ സലീമിന്റെ മനസാന്നിധ്യം

ന്യൂ ഡൽഹി ; ഗുജറാത്തിൽ നിന്നുള്ള ഡ്രൈവര്‍ സലീം ഷേക്കിന്റെ മനസാന്നിധ്യം ഭീകരരില്‍ നിന്ന് രക്ഷിച്ചത് 50 ഓളം അമര്‍നാഥ് തീര്‍ഥാടകരെ. “രാത്രി 8:30ന് തീർത്ഥാടകരുമായി വരവെ ബസിന്റെ സൈഡിൽ ബുള്ളറ്റ് തറയ്ക്കുന്ന ശബ്‌ദം കേട്ടിരുന്നു. എന്നാൽ എന്നിലുണ്ടായ ശ്കതമായ മനസാന്നിധ്യം കൊണ്ട് ബസ് സുരക്ഷിത സ്ഥാനത്ത് കൊണ്ട് പോയി തീർത്ഥാടകരെ രക്ഷിക്കാനായെന്നും, ആ മനസാന്നിധ്യം നൽകിയ ദൈവത്തോട് നന്ദി പറയുന്നെന്നും” സലീം പ്രമുഖ ദേശീയ മാധ്യമത്തോട് പറഞ്ഞു. കൂടാതെ തീർത്ഥാടകരെ രക്ഷിക്കാൻ കാട്ടിയ ധൈര്യത്തെ മാനിച്ച് സലീമിനെ ധീരതയ്ക്കുള്ള അവാർഡിന് ശുപാർശ ചെയുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി അറിയിച്ചു.

“തീവ്രവാദികൾ ബസിന് നേരെ വെടിയുതിർത്തപ്പോൾ നിർത്താൻ തോന്നിയില്ലെന്നും തീർത്ഥാടകരെ സുരക്ഷിതമായി സ്ഥാനത്ത് എത്തിക്കുകയിരുന്നു ലക്ഷ്യമെന്നും” തന്നോട് പറഞ്ഞതായി സലീമിന്റെ ബന്ധുവും ഗുജറാത്തിൽ വൽസാദി സ്വദേശിയുമായ ജാവേദ് മിർസ മാധ്യങ്ങളോട് പറഞ്ഞു. ” ആക്രമണം നടന്ന ശേഷം ഒരു 9:30ന് അദ്ദേഹം എന്നെ വിളിച്ചിരുന്നു. 60 യാത്രക്കാർ ബസിലുണ്ടായിരുന്നു. ഏഴു പേരെ രക്ഷിക്കനായില്ല. പക്ഷെ 50 ഓളം പേരെ സുരക്ഷിത സ്ഥാനത്ത് സലീം എത്തിച്ചതിൽ” ഞാൻ അഭിമാനിക്കുന്നു എന്നും ബന്ധു പറഞ്ഞു.

ഇന്നലെ അമർനാഥ് തീർത്ഥാടകർ സഞ്ചരിച്ച ബസിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button