KeralaLatest NewsNews

അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയേക്കും

 

കൊച്ചി : കൊച്ചിയില്‍ നടക്കുന്ന അമ്മയുടെ എക്‌സിക്യുട്ടീവ് യോഗത്തില്‍ ദിലീപിനെതിരെ നടപടി വേണമെന്ന് യുവതാരങ്ങള്‍ ആവശ്യപ്പെട്ടു. സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് നടന്‍ ആസിഫ് അലി ആവശ്യപ്പെട്ടു. നീതിയ്ക്കായി അവസാനം വരെ പോരാടുമെന്ന് രമ്യാ നമ്പീശന്‍ അറിയിച്ചു. ഇന്നത്തെ യോഗത്തില്‍ ചില കാര്യങ്ങള്‍ ഉന്നയിക്കുമെന്നും നടന്‍ പ്രിഥ്വിരാജും അറിയിച്ചു. കൊച്ചിയില്‍ മമ്മൂട്ടിയുടെ വീട്ടില്‍ നടക്കുന്ന യോഗത്തിലാണ് യുവതാരങ്ങള്‍ ആവശ്യം ഉന്നയിച്ചത്. മമ്മൂട്ടി, ഇടവേള ബാബു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button