KeralaLatest News

ബിജെപിയെ പിന്തുണച്ച് തലശ്ശേരി അതിരൂപത. ജനങ്ങളുടെ മൗലീക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപിക്കെ കഴിയൂ !

കാസര്‍കോട്: ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് തലശ്ശേരി അതിരൂപത. ജനങ്ങളുടെ മൗലീക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപിക്കെ കഴിയൂ എന്നാണ് സഭ വ്യക്തമാക്കിയിരിക്കുന്നത്. സഭാ നേതൃത്വവുമായി അമിത്ഷാ ഈയിടെ കൂടിക്കാഴ്ച നടന്നിരുന്നു. അതിന് പിന്നാലെയാണ് സഭാ നേതൃത്വം ബിജെപിക്ക് പിന്തുണ നല്‍കിയിരിക്കുന്നത്. ഭാരതീയ ജനത ന്യൂനപക്ഷ മോര്‍ച്ച കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് തലശ്ശേരി അതിരൂപത വികാരി ജനറല്‍ ഫാ. ജോര്‍ജ്ജ് എളൂക്കുന്നേല്‍.

ഉദ്ഘാടന പ്രസംഗത്തിലുടനീളം ബിജെപി രാഷ്ട്രീയത്തെ പുകഴ്ത്തിയ വികാരി ജനറല്‍, മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റാന്‍ ബിജെപി ശക്തമായ പ്രചരണം നടത്തണമെന്നും അഭിപ്രായപ്പെട്ടു. ബീഫിന്റെ പേരില്‍ നടക്കുന്നത് കള്ളപ്രചാരണങ്ങളാണ്, ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് ദിവസേന വന്നുകൊണ്ടിരിക്കുന്നതെന്നും ഫാ. ജോര്‍ജ്ജ് എളൂക്കുന്നേല്‍ പറഞ്ഞു. ജനങ്ങളുടെ മൗലികമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപിക്ക് മാത്രമെ കഴിയൂവെന്നും ഫാ. ജോര്‍ജ്ജ് എളൂക്കുന്നേല്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button