KeralaLatest NewsNews

നടിയെ ആക്രമിച്ച കേസിൽ 2 എം എൽ എ മാർ സംശയ നിഴലിൽ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനെ പിന്നാലെ ഒരു കോണ്‍ഗ്രസ് എം.എല്‍.എയും ഒരു സിപിഎം എം എൽ എ യും സംശയത്തിന്റെ നിഴലില്‍. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ എറണാകുളം എം.എല്‍.എ നിരന്തരം വിളിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.നടിയെ അക്രമിച്ച ദിവസമാണ് ഈ ഫോണ്‍വിളികള്‍. സ്വന്തം ഫോണില്‍ നിന്നല്ലാതെ മറ്റ് ഫോണില്‍ നിന്ന് വിളിച്ചതാണ് സംശയം കൂട്ടുന്നത്.

ദിലീപുമായും എറണാകുളം എം.എല്‍.എ നിരന്തരം ബന്ധപ്പെട്ടിരുന്നു. കുടാതെ പല തവണ ഫോണ്‍ വിളിക്കുകയും ചെയ്തു. ആ സാഹചര്യത്തിലാണ് എം.എല്‍.എയില്‍ നിന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ പൊലീസ് തയ്യാറാകുന്നത്. പ്രതിപക്ഷ എം.എല്‍.എയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് പൊലീസ് ഉന്നതതലത്തില്‍ നിന്ന് പച്ചക്കൊടി കിട്ടിയതായും സൂചനയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button