Latest NewsKerala

ഫാന്‍സ് അസോസിയേഷന്‍ എന്നും ദിലീപിനൊപ്പം തന്നെ

കൊച്ചി: ദിലീപിനെ ഫാന്‍സ് അസോസിയേഷനും കൈവിട്ടുവെന്ന മാധ്യമ വാര്‍ത്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫാന്‍സ് അസോസിയേഷന്‍ സ്‌റ്റേറ്റ് പ്രസിഡന്റ് റിയാസ് ഖാന്‍. ആള്‍ കേരളാ ദിലീപ് ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷനും ദിലീപേട്ടനെ കൈയൊഴിഞ്ഞു എന്ന വാര്‍ത്ത തെറ്റെന്ന് റിയാസ് ഖാന്‍ പറഞ്ഞു.

ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ദിലീപ് ഫാന്‍സ് അസോസിയേഷന്‍ നൂറുശതമാനം ദിലീപേട്ടനൊപ്പമായിരിക്കുമെന്നും റിയാസ് ഖാന്‍ വ്യക്തമാക്കി. ദിലീപ് ഫാന്‍സ് അസോസിയേഷന്‍ തല്‍ക്കാലം ദിലീപിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നാണ് നേരത്തെ വാര്‍ത്ത പ്രചരിച്ചത്. സംസ്ഥാന ഭാരവാഹികള്‍ ചര്‍ച്ചചെയ്ത ശേഷം മാത്രം ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാവൂ എന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button