KeralaLatest NewsNews

ഡോക്ടർ ഇല്ലെന്ന കാരണത്താൽ ചികിത്സ നിഷേധിച്ച വനവാസി യുവതിക്ക് ഓട്ടോ റിക്ഷയിൽ പ്രസവം

തൃശൂർ : തൃശൂർ പഴയന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ച വനവാസി യുവതിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് വീട്ടിലേക്ക് പോകുന്ന വഴിയിൽ ഓട്ടോറിക്ഷയിൽ പ്രസവം. പ്രസവ വേദനകൊണ്ടു പുളഞ്ഞ് പഴയന്നൂർ ആശുപത്രിയിലെത്തിച്ച യുവതിയെ ഡോക്ടറില്ലെന്ന് പറഞ്ഞ് ചികിത്സ നൽകാതെ ആശുപത്രി അധഃകൃതർ മടക്കി അയക്കുകയായിരുന്നു.

മെഡിക്കൽ കോളേജിൽ പോകാൻ ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും അതും നൽകിയില്ല.കഴിഞ്ഞ ദിവസം രാത്രി പഴയന്നൂർ മാട്ടിൻമുകൾ മലയൻ വനവാസിക്കോളനിയിലെ സുകന്യക്കാണ് ഈ ദുർഗതി ഉണ്ടായത്.ചോരക്കുഞ്ഞിനെ എടുത്തത് ഭർത്താവ് റിജേഷ് തന്നെയാണ്.

പ്രസവശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് യുവതിയെ തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.പഴയന്നൂർ ഗവൺമെന്റ് ആശുപത്രിയുടെ അനാസ്ഥക്കെതിരെ ഭർത്താവ് റിജേഷ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തൃശൂർ ഡിഎം ഒ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button