Latest NewsInternational

ഐ.എസ് വിരുദ്ധ കൂട്ടായ്മയില്‍ ഖത്തര്‍ ഉണ്ടാകില്ലെന്ന് ഈജിപ്റ്റ് !

കെയ്‌റോ: ഖത്തറിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഈജിപ്റ്റ്. അമേരിക്ക നേതൃത്വം നല്‍കുന്ന ഇസ്ലാമിക് സ്റ്റേറ്റ് വിരുദ്ധ കൂട്ടായ്മയില്‍ ഖത്തര്‍ ഉണ്ടാകില്ലെന്ന് ഈജിപ്ത് അറിയിച്ചു. ഭീകരതയെ പരോക്ഷമായി പിന്തുണക്കുന്ന ഒരു രാജ്യം കൂട്ടായ്മയില്‍ ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ വക്താവ് അഹമ്മദ് അബു സെയ്ദ് പറഞ്ഞു. അഹമ്മദ് അബു സെയ്ദാണ് അമേരിക്കയില്‍ നടക്കുന്ന ഐഎസ് വിരുദ്ധ കൂട്ടായ്മയുടെ യോഗത്തിനുള്ള ഈജിപ്ത് സംഘത്തെ നയിക്കുന്നത്. എല്ലാ ഭീകര സംഘടനകള്‍ക്കെതിരെയും കൂട്ടായ്മ ശക്തമായ നടപടിയെടുക്കുമെന്നും സെയ്ദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button