KeralaLatest NewsNews

ബാർ വിഷയത്തിൽ കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതി തീരുമാനം

ന്യൂഡൽഹി: ബാർ വിഷയത്തിൽ കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതി തീരുമാനം. ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യവിൽപനയ്‌ക്കു ദൂരപരിധി നിശ്‌ചയിച്ച ഉത്തരവുകൾ നടപ്പാക്കാനായി കേരളം മൂന്നു മാസത്തെ സമയം ചോദിച്ചിരുന്നു. എന്നാൽ ആ അപേക്ഷ കാലഹരണപ്പെട്ടതെന്നു വിലയിരുത്തി സുപ്രീം കോടതി തള്ളി. ചീഫ് ജസ്‌റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

കേരളം മൂന്നു മാസത്തെ സമയം ചോദിച്ചത് കഴിഞ്ഞ ഏപ്രിൽ ആദ്യവാരമാണ്. അതിനാലാണ് അപേക്ഷ കാലഹരണപ്പെട്ടെന്ന വിലയിരുത്തലുണ്ടായത്. ദൂരപരിധിയിൽ ഇളവു വേണ്ടതാണെന്നു കേരളം അപേക്ഷയിൽ പരാമർശിച്ചെങ്കിലും സമയം നീട്ടുന്നതു മാത്രമാണ് ആവശ്യമായി ഉന്നയിച്ചത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി ദൂരപരിധി ഉത്തരവിനെതിരെ ഹോട്ടലുടമകളും മറ്റും നൽകിയ അപേക്ഷകൾ പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു.

വിധി പറഞ്ഞശേഷം സംസ്‌ഥാനങ്ങൾ നൽകിയ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂവെന്നു വ്യക്‌തമാക്കിയായിരുന്നു നടപടി. കേരളം, അരുണാചൽ, ഉത്തരാഖണ്ഡ്, ആൻഡമാൻ നിക്കോബാർ തുടങ്ങിയവയുടെ അപേക്ഷകൾ ഇന്നലെ പരിഗണിച്ചു. കേരളത്തിനുവേണ്ടി സ്‌റ്റാൻഡിങ് കൗൺസൽ ജി. പ്രകാശ് ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button