CinemaLatest NewsMovie SongsBollywoodEntertainment

നടിമാര്‍ മാത്രമല്ല നടന്മാരും ഇതിന്റെ ഇരകളാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവനടന്‍

സിനിമാ ലോകത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നിരവധി നടിമാര്‍ വെളിപ്പെടുത്തലുമായി എത്തിയിരുന്നു. എന്നാല്‍ നടിമാര്‍ മാത്രമല്ല നടന്മാരും ഇതിന്റെ ഇരകളാണെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബോളിവുഡിലെ ഒരു യുവനടന്‍. അരങ്ങേറ്റ ചിത്രം ഷാബ് വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ആശിഷിന്റെ വെളിപ്പെടുത്തലുകള്‍.

പരസ്യ-മോഡലിങ് രംഗത്തുനിന്ന് സിനിമയിലേക്ക് ചുവടുവച്ച ആശിഷ് ബിസാത്ത് ആണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നത്. കാസ്റ്റിങ് കൗച്ച്‌ ഒരുപാട് നേരിട്ടിട്ടുള്ള വ്യക്തിയാണ് താന്‍. കിടക്ക പങ്കിടുന്നത് സംബന്ധിച്ച്‌ ചില നിര്‍മ്മാതാക്കള്‍ നേരിട്ട് തന്നെ വിളിച്ച്‌ ചോദിച്ചിട്ടുണ്ട്. മുംബൈയില്‍ എത്തിയപ്പോള്‍ മുതല്‍ ഈ പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ അവര്‍ക്കൊപ്പം ഉറങ്ങണമെന്ന് ചില സ്ത്രീകളും എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ എന്നെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി മോശമായി സംസാരിച്ചിട്ടുണ്ട്. ഒരിക്കല്‍ പരസ്യത്തില്‍ അവസരം തരാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തി ഒരു ഡിസൈനറും എന്നോട് ഇതുതന്നെ ആവശ്യപ്പെട്ടുവെന്നും ആശിഷ് പറയുന്നു.

ആശിഷിന്റെ പുതിയ ചിത്രം സ്വര്‍ഗാനുരാഗിയായ ഒനിര്‍ ആണ് സംവിധാനം ചെയ്യുന്നത്. രവീണ ടണ്ഡന്‍, അര്‍പ്പിത ചാറ്റര്‍ജി എന്നിവരാണ് മറ്റു താരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button