Latest NewsNewsIndiaUncategorized

വനിതാ കളക്ടറുടെ കൈയില്‍ കടന്നുപിടിച്ച എം.എല്‍.എ അറസ്റ്റില്‍

ഹൈദരാബാദ്: വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ കൈയ്യിൽ കടന്നുപിടിച്ച തെലങ്കാന എംഎല്‍എ ബി. ശങ്കര്‍ നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. മെഹബൂബാബാദില്‍ ബുധനാഴ്ച നടന്ന പരിപാടിക്കിടെ കളക്ടര്‍ പ്രീതി മീണയോടാണ് എംഎൽഎ മോശമായി പെരുമാറിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക, സ്ത്രീകളോട് മോശമായി പെരുമാറുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എംഎല്‍എക്കെതിരെ കേസെടുത്തത്. തുടർന്ന് ഇദ്ദേഹത്തെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.

തുടരന്വേഷണം നടക്കുകയാണെന്നും തെളിവ് ശേഖരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങളും ചടങ്ങിന്റെ മറ്റ് വീഡിയോകളും ശേഖരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം കളക്ടറോട് മന്ത്രി നേരിട്ട് മാപ്പ് പറയണമെന്നും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button