Latest NewsKerala

കള്ളപ്പണവുമായി പിടിയിലായ ക്വട്ടേഷന്‍ സംഘത്തിന് സിപിഎമ്മിലെ ഉന്നതനേതാക്കളുമായി ബന്ധം

കണ്ണൂർ ; കള്ളപ്പണവുമായി പിടിയിലായ ക്വട്ടേഷന്‍ സംഘത്തിന് സിപിഎമ്മിലെ ഉന്നതനേതാക്കളുമായി ബന്ധം. തലശ്ശേരിയില്‍ അറുപത്തിയഞ്ച് ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി  അറസ്റ്റിലായ നാലംഗ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട പെരിങ്ങാടിയിലെ ഷബീറിന്റെ കൂടെ എഎന്‍ ഷംസീര്‍ എംഎല്‍എ നില്‍ക്കുന്ന ഫോട്ടോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വിവാദമായത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ഷാഫിയുടെ വിവാഹത്തില്‍ എഎന്‍ ഷംസീര്‍ ങ്കെടുത്തതും കഴിഞ്ഞദിവസം വിവാദമായിരുന്നു.

പാര്‍ട്ടിക്കുവേണ്ടി കൊലപാതകമടക്കം ഏറ്റെടുക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളുമാണ് ഷബീര്‍ ഉള്‍പ്പെടെ അറസ്റ്റിലായ നാലുപേരും. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലുള്‍പ്പെടെ മൂന്ന് കൊലക്കേസുകളില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ മൂഴിക്കരയിലെ നാണപ്പന്‍ എന്ന ഷിജീഷ് ആണ് സംഘത്തിലെ ഒരാള്‍. മറ്റൊരാളായ  വൈശാഖ് സിപിഎമ്മിന്റെ മുന്‍ തലശ്ശേരി നഗരസഭ കൗണ്‍സിലര്‍ മനോരമയുടെ മകനാണ്.

ക്വട്ടേഷന്‍ സംഘത്തിലൊരാളുടെ കൈവശമുണ്ടായിരുന്ന അറുപത്തിയഞ്ച് ലക്ഷം രൂപയുടെ നിരോധിക്കപ്പെട്ട നോട്ടുകള്‍ ആയിഷ എന്ന സ്ത്രീ വഴി മാറ്റിയെടുക്കാന്‍ ശ്രമിക്കുകയും ഇവരിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. ശേഷം ആയിഷ പോലിസിൽ നൽകിയ പരാതിയെ തുടർന്നാണ് നാല് പേരും അറസ്റ്റിലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button