KeralaLatest NewsNews

അറസ്റ്റ് അഭ്യൂഹങ്ങൾക്കിടെ ദിലീപിന്റെ മാനേജർ അപ്പുണ്ണി ഒളിവിൽ

 
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍. ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് അറിയിച്ചിട്ടും അപ്പുണ്ണി എത്തിയില്ല. കൂടാതെ അപ്പുണ്ണിയെ ബന്ധപ്പെടാനുള്ള അഞ്ചു ഫോൺ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് അന്വേഷണ സംഘത്തെ വെട്ടിച്ച്‌ ഇയാള്‍ മുങ്ങിയതെന്നാണ് സൂചന.
 
കേസില്‍ അപ്പുണ്ണിക്ക് നേരിട്ട് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല.കേസില്‍ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച്‌ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വാദം കേള്‍ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button