Latest NewsNewsGulf

ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് വിനോദസഞ്ചാരി എത്തിയത് പോലീസ് സ്റ്റേഷനിൽ; പിന്നീട് സംഭവിച്ചത്

ദുബായ്: ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് വിനോദസഞ്ചാരി റൂം ആവശ്യപ്പെട്ട് എത്തിയത് പോലീസ് സ്റ്റേഷനിൽ. ദുബായിലെ അൽ മുറാക്കാബത്ത് ഹോട്ടലിലാണ് സംഭവം. ഭാര്യയോടൊപ്പമാണ് അറബ് വംശജനായ ഇയാൾ പോലീസ് സ്റ്റേഷനിലെത്തിയത്. ഒരു മാസത്തേക്ക് രണ്ട് റൂമുകൾ വേണമെന്നായിരുന്നു ആവശ്യം. ഇത് ഹോട്ടൽ അല്ലെന്നും പോലീസ് സ്റ്റേഷൻ ആണെന്നും ഉടൻ തന്നെ പോലീസുകാരുടെ മറുപടിയുമെത്തി. തുടർന്ന് ഹോട്ടൽ കണ്ടുപിടിക്കാനായി പോലീസ് ഉദ്യോഗസ്ഥർ ഇയാളെ സഹായിക്കുകയുണ്ടായി.

പോലീസ് സ്റ്റേഷന്റെ ഗ്ലാസ്സുകൾ പതിച്ച ബിൽഡിങ്ങും ചുറ്റിനുമുള്ള പച്ചപ്പുമാണ് ഇയാളെ തെറ്റിദ്ധരിപ്പിച്ചത്. പോലീസ് സ്റ്റേഷനിൽ ഇത്തരത്തിലുള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുത്തതിലൂടെ ഉദ്യോഗസ്ഥർക്ക് കൂടുതൽ സന്തോഷത്തോടെ ജോലി ചെയ്യാൻ സാധിക്കുമെന്ന് ഡവലപ്‌മെന്റ് സെന്റർ സിഇഒ ആയ ഷെയ്ഖ് മുഹമ്മദ് അൽ മുല്ല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button