KeralaLatest News

ഡെങ്കിപ്പനിക്ക് ശമനമില്ല: ഇന്ന് എട്ടു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം കൂടിവരുന്നു. ഇന്ന് മാത്രം എട്ടുപേരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശി വിനോദ്(32), പൂന്തുറ സ്വദേശി സാമ്പശിവന്‍(60), എറണാകുളം സ്വദേശി യാസിന്‍(9), പാലക്കാട് സ്വദേശി സക്കീര്‍ ബാബു(60), മലപ്പുറം സ്വദേശി വീരാന്‍(62), തിരുവന്തപുരം സ്വദേശി മറിയം ഫാത്തിമ(50) എന്നിവര്‍ ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടു.

തിരുവനന്തപുരം സ്വദേശി നിസാര്‍(45), മലപ്പുറം സ്വദേശി വിശ്വനാഥന്‍(30) എന്നിവര്‍ എലിപ്പനി ബാധിച്ചും മരിച്ചു. ഇന്ന് മാത്രം സംസ്ഥാനത്ത് പനിപിടിപ്പെട്ടത് 22,019 പേര്‍ക്കാണ്. ഇതില്‍ 211 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button