CricketLatest NewsNewsSports

ടെസ്റ്റിൽ 8000 ക്ലബിൽ അംലയും

നോട്ടിംഗ്ഹാം: ടെസ്റ്റ് ക്രിക്കറ്റിൽ 8000 റണ്‍സ് തികച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംല. ടെസ്റ്റിൽ 8000 ക്ലബിൽ എത്തുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാനാണ് അംല. ജാക്വസ് കാലിസ് (13,206), ഗ്രെയിം സ്മിത്ത് (9,253), എബിഡി വില്ലേഴ്സ് (8,074) എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ . 178 ഇന്നിംഗ്സുകളിൽനിന്നാണ് അംലയുടെ ഈ നേട്ടം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നോട്ടിംഗ്ഹാം ടെസ്റ്റിലെ ആദ്യ ദിവസമാണ് അംല 8000 റണ്‍സ് തികച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button