Latest NewsNewsBusiness

റിസര്‍വ് ബാങ്ക് അംഗീകരിച്ച ഇസാഫ് ബാങ്കില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ : ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിയ്ക്കാം

 

തൃശൂര്‍: മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിസര്‍വ്വ് ബാങ്ക് അംഗീകൃത ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ വിവിധ തസ്തികകളിലായി 1660 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് ഓഫീസര്‍, റിലേഷന്‍ഷിപ്പ് ഓഫീസര്‍, ക്രെഡിറ്റ് ഓഫീസര്‍, സെയില്‍സ് ഓഫീസര്‍-ട്രെയിനി എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ഓണ്‍ലൈനായി അപേക്ഷിക്കണം. രജിസ്‌ട്രേഷന്‍ ഫീസില്ല. അവസാന തിയ്യതി 2017 ഓഗസ്റ്റ് 11.

യോഗ്യത, ജോലി പരിചയം, പെര്‍ഫോര്‍മന്‍സ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ശമ്പളനിര്‍ണ്ണയം. ഉദ്യോഗാര്‍ത്ഥികള്‍ ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി, തെരെഞ്ഞെടുപ്പ് രീതി എന്നിവ ചുവടെ.

സെയില്‍സ് ഓഫീസര്‍ (500 ഒഴിവുകള്‍)

യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദത്തോടെ ബാങ്കിങ്/ധനകാര്യ/എന്‍.ബി.എഫ്.സി./ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സെയില്‍സ് വിഭാഗത്തില്‍ മൂന്ന് വര്‍ഷമെങ്കിലും മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് മാര്‍ക്കറ്റിങ്/സെയില്‍സ് അഭിരുചി നിര്‍ബന്ധം.

റിലേഷന്‍ഷിപ്പ് ഓഫീസര്‍ (500 ഒഴിവുകള്‍)

യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദത്തോടെ ബാങ്കിങ്/ധനകാര്യ/എന്‍.ബി.എഫ്.സി./ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സെയില്‍സ് വിഭാഗത്തില്‍ രണ്ട് വര്‍ഷമെങ്കിലും മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ക്രെഡിറ്റ് ഓഫീസര്‍ (60 ഒഴിവുകള്‍)

യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ക്രെഡിറ്റ് അപ്രൈസല്‍ മേഖലയില്‍ ഒരു വര്‍ഷം മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സെയില്‍സ് ഓഫീസര്‍-ട്രെയിനി (600 ഒഴിവുകള്‍)

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം. മുന്‍പരിചയം ആവശ്യമില്ല. ബിരുദവും ബാങ്കിങ്/ധനകാര്യ/എന്‍.ബി.എഫ്.സി./ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സെയില്‍ വിഭാഗത്തില്‍ ഒരു വര്‍ഷമെങ്കിലും മുന്‍പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് മാര്‍ക്കറ്റിങ്/സെയില്‍സ് അഭിരുചി നിര്‍ബന്ധം.

പ്രായം : 2017 ജൂലൈ ഏഴിന് 21-30.

ബാങ്കിങ്/ധനകാര്യ മേഖലകളില്‍ അനുയോജ്യമായ അധികപ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് പ്രായത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. മറ്റ് ബാങ്കുകളില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം.

തെരെഞ്ഞെടുപ്പ്

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ യോഗ്യതയുടെയും ജോലിപരിചയ ത്തിന്റെയും അടിസ്ഥാനത്തില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്നവരില്‍ നിന്നും എഴുത്ത്പരീക്ഷ, ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കക്ഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരെഞ്ഞെടുപ്പ്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഴുത്ത് പരീക്ഷയില്‍ റീസണിങ്ങ് & കമ്പ്യൂട്ടര്‍ അപ്റ്റിറ്റിയൂഡ്, ഡാറ്റാ അനാലിസിസ് & ഇന്റര്‍പ്രട്ടേഷന്‍, ജനറല്‍/ഇക്കോണമി/ബാങ്കിങ് അവെയര്‍നെസ് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം എന്നിവ അളക്കുന്ന ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടത്തുന്ന തെരെഞ്ഞെടുപ്പ് നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ ഇ-മെയിലില്‍ അറിയിക്കും. ഇസാഫ് ബാങ്കിലേക്കുള്ള ജോലികള്‍ക്ക് അപേക്ഷിക്കുവാനും ജോലി ലഭിക്കുവാനും യാതൊരുവിധത്തിലുള്ള ഫീസുകളും ഈടാക്കുന്നില്ല.

അപേക്ഷിക്കേണ്ട വിധം

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ചേര്‍ത്തിരിക്കുന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തിയ്യതി 2017 ഓഗസ്റ്റ് 11. വിജ്ഞാപനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്

https://www.esafbank.com/careser
Jaleesh Peter, Head-Corporate Communications, ESAF Small Finance Bank, Mannuthy, Thrissur. Ph: 9447123075 എന്ന വിലാസത്തില്‍ ബന്ധപ്പെടാം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button