Latest NewsNewsIndia

ഇന്ത്യയുടെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാൻ ഒരുങ്ങി രാജ്യം

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനൊരുങ്ങി രാജ്യം. മാസങ്ങൾ നീണ്ട രാഷ്ട്രീയ നീക്കങ്ങൾക്കും ചരടുവലികൾക്കും ഇന്നത്തോടെ അവസാനമാകുകയാണ്. ഏറെ കുറെ വിജയം ഉറപ്പിച്ച നിലയിലാണ് രാം നാഥ് കോവിന്ദ് . 70 ശതമാനത്തോളം വോട്ട് അദ്ദേഹത്തിന് ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.തെരഞ്ഞെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ പൊതു ജനങ്ങൾക്ക് അവസരമില്ലെങ്കിലും വാശിയോടെയാണ്‌ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനേയും നോക്കിക്കാണുന്നത്.

എൻഡിഎ സ്ഥാനാർഥി രാം നാഥ് കോവിന്ദ് വിജയം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.പ്രതിപക്ഷ നിരയിലെ പ്രബലനായ നിതീഷ് കുമാറിനെ സ്വന്തം പാളയത്തിലെത്തിച്ചതോടെ ബിജെപി അദ്ധ്യക്ഷൻ അമിത്ഷാ തന്റെ ചാണക്യ ബുദ്ധി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ബിജെപി, ശിവസേന, ടിഡിപി, അകാലിദള്‍, എല്‍ജെപി, പിഡിപി, ആര്‍എസ്പി, ബിപിഎഫ്, എന്‍പിഎഫ്, എജിപി എന്നിവയ്ക്ക് പുറമെ ജെഡിയു, അണ്ണാ ഡിഎംകെയിലെ രണ്ടു വിഭാഗവും അടക്കം ബിജെപിയെ പിന്തുണച്ചു കഴിഞ്ഞു.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, സിപിഎം, ആര്‍ജെഡി തുടങ്ങിയവരാണ് പ്രതിപക്ഷ നിര. നാളെ ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ വോട്ടെടുപ്പ് പൂർത്തിയാക്കി വ്യാഴാഴ്ച്ച ഫലമറിയാനാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button