Latest NewsInternational

അര്‍ബുദം കവര്‍ന്നെടുത്ത പകുതി മുഖവുമായി യുവാവ് !

ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും കഥയാണിത്. 38 കാരനായ മിഷിഗണ്‍ സ്വദേശി മക്ഗ്രാത്തിന്റെ കഥ. സുന്ദരനായിരുന്നു മക്ഗ്രാത്ത്. ക്യാന്‍സര്‍ എന്ന മഹാ രോഗം പടര്‍ന്ന് പിടിക്കും വരെ. പൊടുന്നനെയാണ് മക്ഗ്രാത്തിന് അര്‍ബുദം പിടികൂടിയത്. താടിയെല്ലിലെ അതി രൂക്ഷമായ വേദനയായിരുന്നു രോഗ ലക്ഷണം. ആദ്യം മുതല്‍ തന്നെ രോഗലക്ഷണം പ്രകടമാവുകയും ചെയ്തിരുന്നു. രോഗ പരിശോധനയില്‍, മക്ഗ്രാത്തിന് സൈനോവിയല്‍ ക്യാന്‍സറാണെന്ന് കണ്ടെത്തി. അതിവേഗം പടരുന്ന ക്യാന്‍സറായിരുന്നു സൈനോവിയല്‍ ക്യാന്‍സര്‍.
ആ രോഗം മക്ഗ്രാത്തിന്റ മുഖം വികൃതമാക്കി. ഒരു പന്തിന്റെ രൂപത്തില്‍ മക്ഗ്രാത്തിന്റെ മുഖം വീര്‍ത്തു തുടങ്ങി. ഒടുവില്‍ ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. അങ്ങനെ 30 മണിക്കൂര്‍ നേരത്തെ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ ക്യാന്‍സര്‍ കോശങ്ങളെ മാറ്റി. മുഖത്തിന്റെ ഒരുവശം തുന്നിച്ചേര്‍ത്ത മാംസം മാത്രമായി മാറി. ഇത് ശരിയാക്കാന്‍ ശ്രമിച്ച അടുത്ത ശസ്ത്രക്രിയ പ്രശ്‌നം കൂട്ടി. മാംസം അഴഉകാന്‍ തുടങ്ങി.
ഒടുവില്‍ ഡോ. കാന്‍ക്രിറ്റ് മാക് ഗ്രാത്തിന്റെ സഹായത്തോടെയുള്ള പ്രാസ്റ്റിക് സര്‍ജറിയാണ് മുഖത്തിന്റെ ചര്‍മത്തെ കുറച്ചെങ്കിലും ശരിയാക്കിയത്. ഇത്രയൊക്കെ സംഭവിച്ചെങ്കിലും മക്ഗ്രാത്തിന്റെ മനസ് അയാളെ കൈവിട്ടില്ല. ശ്വസിക്കാനും, ഭക്ഷണം കഴിക്കാനും കഴിയുന്നതില്‍ താന്‍ സന്തോഷവാനാണെന്ന് മക്ഗ്രാത്ത് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button