KeralaLatest News

സമരം നേരിടാന്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍

ഐ എന്‍ എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാല സമരം നേരിടാന്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍. പത്ത് ആശുപത്രികളിലായി നൂറ്റിയന്‍പതോളം വിദ്യാര്‍ത്ഥികളാണെത്തുന്നത്. ജില്ലാ ഭരണകൂടമാണ് ഇവരെ നിയോഗിച്ചത്. നേരിട്ട് രോഗികളെ പരിചരിക്കാതെ, പരിചയ സമ്പന്നരുടെ മേല്‍നോട്ടത്തില്‍ സഹായത്തിനായാണ് ഇവരെ നിയോഗിക്കുകയെന്ന് കളക്ടര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ആശുപത്രികള്‍ക്ക് മുന്‍പില്‍ നഴ്‌സുമാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ പൊലീസ് സുരക്ഷയിലാണ് ഇവരെ എത്തിക്കുക. അതേസമയം ഇവരെ തടയില്ലെന്ന് വ്യക്തമാക്കിയ ഐ.എന്‍.എ ജനകീയ മാര്‍ച്ച് അടക്കമുള്ള ശക്തമായ സമരത്തിലേക്ക് നീങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button