Latest NewsNewsInternational

നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധം; മുസ്ലിം പള്ളിക്ക് പുറത്ത് സംഘർഷം

ജ​റു​സ​ലം: സി​സി​ടി​വി ക്യാ​മ​റ​ക​ള​ട​ക്ക​മു​ള്ള പു​തി​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ൽ അ​ൽ അ​ഖ്‌​സ പ​ള്ളി​യുടെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ വി​ശ്വാ​സി​ക​ളും  ഇസ്രയേലി പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷം. നി​ര​വ​ധി പ​ല​സ്തീ​നി​ക​ൾ​ക്ക് സം​ഘ​ർ​ഷ​ത്തി​നി​ടെ പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​വി​ടെ വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് അ​ൽ​അ​ക്സാ മോ​സ്കി​ൽ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന ന​ട​ത്താ​നെ​ത്തി​യ​വ​രെ ഇ​സ്രേ​ലി പോ​ലീ​സ് വി​ല​ക്കി​യി​രു​ന്നു. വെ​ടി​വ​യ്പി​ൽ അ​ഞ്ചു​പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട പ​ള്ളി ഞാ​യ​റാ​ഴ്ച​യാ​ണ് തു​റ​ന്ന​ത്. മുസ്ലീങ്ങള്‍ക്കും ജൂ​ത​ർ​ക്കും ഒ​രു​പോ​ലെ വി​ശു​ദ്ധ​മാ​യ ഇ​സ്ര​യേ​ൽ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ൽ ഹ​റം അ​ൽ ഷ​രീ​ഫ് മേ​ഖ​ല​യി​ലാ​ണ് പ​ള്ളി.

shortlink

Post Your Comments


Back to top button