Latest NewsKeralaNews

സുനിയെ കോടതിയിൽ എത്തിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയെ അങ്കമാലി കോടതിയിൽ എത്തിച്ചു. കോടതിയിൽ സുനി രഹസ്യ മൊഴി നൽകുമെന്നാണ് വിവരം. 2011ല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് സുനിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതില്‍ ഉള്‍പ്പെട്ട സുനിയെയും ഇന്നലെ പിടിയിലായ എബിനെയും കൂടാതെ മറ്റു മൂന്നുപേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് എറണാകുളം സിജെഎം കോടതിയിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. നാളെ സുനിയെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button