Latest NewsNewsIndia

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പ്രധാനമായും വഷളാക്കുന്നത് പാകിസ്ഥാനെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

 

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെട്ട് പാകിസ്ഥാന്‍. 158 ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം വധിച്ചതായി പാക്ക് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ഇതിനടിസ്ഥാനം. ഈ വാര്‍ത്ത വ്യാജമാണെന്ന് ഇന്ത്യ പ്രതികരിയ്ക്കുകയും ചെയ്തു. യാതൊരു അടിസ്ഥാനമില്ലാത്തതും വിദ്വേഷമുളവാക്കുന്നതും ദോഷഫലങ്ങളുണ്ടാക്കുന്നതുമായ റിപ്പോര്‍ട്ടാണിതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബംഗ്ലേ പറഞ്ഞു. യാതൊരു ശ്രദ്ധയുമില്ലാതെയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിങ്കളാഴ്ച സിക്കിമിനു സമീപം ചൈനീസ് സൈന്യം അതിര്‍ത്തി കടന്ന് റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 158 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പാക്ക് മാധ്യമമായ ‘ദുനിയ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്റേതെന്ന പേരില്‍ ചില ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. ചൈനീസ് സൈനികര്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ റോക്കറ്റ് ലോഞ്ചറുകളും മെഷീന്‍ ഗണ്ണും, മോര്‍ട്ടറുകളും ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന്റെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ കാണിച്ചുവെന്നും പാക്ക് മാധ്യമം അവകാശപ്പെട്ടു. ഇക്കാര്യങ്ങളെയാണ് ഇന്ത്യ തള്ളിക്കളഞ്ഞത്.

ഇന്ത്യ, ഭൂട്ടാന്‍, ചൈന രാജ്യങ്ങള്‍ സംഗമിക്കുന്ന ട്രൈ ജംക്ഷനില്‍ വരുന്ന മേഖലയില്‍ ചൈന തുടങ്ങിയ റോഡ് നിര്‍മ്മാണമാണ് സംഘര്‍ഷം രൂക്ഷമാക്കിയത്. ഇതിനെതിരെ ഇന്ത്യ, ഭൂട്ടാന്‍ സൈന്യങ്ങള്‍ രംഗത്തെത്തി. ഇവര്‍ പ്രവൃത്തി തടഞ്ഞു. ഇതോടെ, ഇന്ത്യ അതിര്‍ത്തി ലംഘിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിച്ച് ചൈന നാഥുല ചുരം വഴിയുള്ള കൈലാസ് മാനസ സരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞു. ഇതിനു പിന്നാലെ, ഇന്ത്യ ഈ മേഖലയിലൂടെയുള്ള കൈലാസ യാത്ര റദ്ദാക്കി. അതിനിടെ, കഴിഞ്ഞ ദിവസം മേഖല സന്ദര്‍ശിച്ച കരസേന മേധാവി ചൈനീസ് ഭീഷണി നേരിടാന്‍ ഇന്ത്യ സജ്ജമെന്നും പ്രഖ്യാപിച്ചു.

റോഡ് നിര്‍മ്മാണം ഇന്ത്യന്‍ പരമാധികാരത്തിനു നേരെയുള്ള കൈയേറ്റമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് ഏറെ തന്ത്രപ്രധാനമാണ് ട്രൈ ജംഗ്ഷന്‍ ഉള്‍പ്പെടുന്ന മേഖല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കുള്ള തന്ത്രപ്രധാന മേഖലയാണിത്. ഇവിടെ സൈനിക സാന്നിധ്യം ഉറപ്പിച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button