Latest NewsIndia

നിയമസഭയിൽ നിന്ന് കണ്ടെത്തിയത് സ്ഫോടക വസ്തുവെന്ന് മുഖ്യമന്ത്രി അല്ലെന്ന് ഫോറൻസിക് ലാബ്

ലഖ്‌നൗ: ഉത്തർ പ്രദേശ് നിയമസഭാ മന്ദിരത്തിൽ നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തുവിന്‍റെ പേരിൽ സർക്കാരും ഫോറൻസിക് ലാബും രണ്ടു തട്ടിൽ. കഴിഞ്ഞ ദിവസം നിയമ സഭയിൽ നിന്ന് കണ്ടെടുത്ത വസ്തുവിൽ സ്ഫോടക വസ്തുക്കൾ ഇല്ലെന്ന് ആഗ്ര ഫോറന്‍സിക് ലാബ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കണ്ടെടുത്തത് ഉഗ്ര ശേഷിയുള്ള പെന്റാ എറിത്രിറ്റോൾ ടെട്രാനൈട്രേറ്റാണ് (പിഇടിഎൻ) ആണെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.

ആഗ്രയിലെ ലാബിന് പിഇടിഎൻ കണ്ടുപിടിക്കാനുള്ള ശേഷി ഇല്ലെന്നും നാല് ദിവസം മുൻപ് ലഖ്‌നൗ ലാബിൽ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തു കണ്ടെത്തിയതായും മുഖ്യ മന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു.

ജൂലൈ 12ന് ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആണ് പ്രതിപക്ഷ നേതാവ് റാം ഗോവിന്ദ് ചൗധരിയുടെ കസേരയുടെ സമീപത്തു നിന്ന് 60 ഗ്രാം പാക്കിന്‍റെ  പിഇടിഎൻ ലഭിച്ചത്. പ്ലാസ്റ്റിക് സ്ഫോടക വസ്തുവായ പിഇടിഎൻ മെറ്റൽ ഡിറ്റക്ടറിൽ കണ്ടെത്താൻ ആകില്ല.100ഗ്രാം പിഇടിഎൻ ഉപയോഗിച്ച് ഒരു കാർ തന്നെ തകർക്കാൻ സാധിക്കും. സംഭവത്തിൽ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടതായും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button