Latest NewsNewsInternational

മഞ്ഞില്‍ മൂടിയ ദമ്പതികളുടെ മൃതദേഹം 75 വര്‍ഷത്തിന് ശേഷം കണ്ടെത്തി

75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനീവയിലെ മേഡോവ് മലനിരകളില്‍ മേഞ്ഞുനടക്കുന്ന പശുക്കളെ കറക്കാനായി പോയ മാര്‍സിലിന്‍ ഡുമോലിന്റെയും ഭാര്യ ഫ്രാന്‍സിനിന്റെയും മൃതദേഹങ്ങളാണ് തെക്കന്‍ സ്വിറ്റ്സര്‍ലന്റിലെ മഞ്ഞുമൂടിയ ഡിയാബ്ലിറ്റ്സ മലനിരയില്‍ കണ്ടെത്തിയത്.

1942 ആഗസ്റ്റ് 15ന് ശേഷം ഇവരെ ആരും തന്നെ കണ്ടിട്ടുണ്ടായിരുന്നില്ല. 75 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ മരിച്ചുവെന്ന കാര്യം പുറം ലോകമറിയുന്നത്. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും കേടുപാടുകള്‍ സംഭവിക്കാതിരുന്ന മൃതദേഹങ്ങള്‍ അടുത്തടുത്തായാണ് കാണപ്പെട്ടത്. വെള്ളക്കുപ്പി, പുസ്തകം, വാച്ച് എന്നിവയും മൃതദേഹത്തിന് സമീപം കണ്ടെത്തി. സ്വിസ് കേബിള്‍കാര്‍ കമ്പനിയാണ് മഞ്ഞില്‍ മൂടിയ മൃതദേഹങ്ങളുടെ ചിത്രം പുറത്ത് വിട്ടത്.

ഇവരെ കാണാതായ അന്ന് മുതലുള്ള മക്കളുടെ അന്വേഷണത്തിനാണ് ഇതോടെ വിരാമമായത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്നതിന് സമാനമായ വസ്ത്രമാണ് ഇവര്‍ ധരിച്ചിരുന്നത്. ഇവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന രേഖകള്‍ ഇവരുടെ ശരീരത്തില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു. എന്നാലും മൃതദേഹങ്ങള്‍ സ്ഥിരീകരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു.

ചെരുപ്പുകുത്തിയായ മാര്‍സിലിന്‍ ഡുമോലിനും അധ്യാപികയായ ഫ്രാന്‍സിനിനെയും കാണാതായതിനെ തുടര്‍ന്ന്‍ ഇവരുടെ ഏഴു മക്കള്‍ പലവീടുകളിലായാണ് കഴിഞ്ഞിരുന്നത്. അതിനാല്‍ തന്നെ സഹോദരങ്ങള്‍ അപരിചിതരായാണ് ജീവിച്ചിരുന്നതെന്ന് ഇവരുടെ ഇളയ മകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button