Latest NewsGulf

ദുബായില്‍നിന്ന് കുറഞ്ഞവിലയ്ക്ക് സ്വര്‍ണം വാങ്ങാം

ദുബായ്: ഇന്ത്യയില്‍ സ്വര്‍ണവില കത്തിപടരുമ്പോള്‍ ദുബായില്‍ പ്രവാസികള്‍ സ്വര്‍ണം വാരികൂട്ടാനുള്ള തിടുക്കത്തിലാണ്. രാജ്യത്ത് ചരക്ക് സേവന നികുതി നിലവില്‍വന്നതോടെ മൂന്ന് ശതമാനം നികുതികൂടി നല്‍കേണ്ടിവന്നതോടെയാണ് ദുബായിയില്‍നിന്ന് സ്വര്‍ണം വാങ്ങിവെക്കാന്‍ പ്രവാസികള്‍ തിടുക്കംകൂട്ടുന്നത്.

ഗള്‍ഫില്‍ സ്ഥിരതാമസമാക്കിയവര്‍, ഇന്ത്യയില്‍നിന്നുള്ള വിനോദ സഞ്ചാരികള്‍, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേയ്ക്ക് പോകുന്നവര്‍ തുടങ്ങിയവരാണ് ദുബായിയില്‍നിന്ന് സ്വര്‍ണം വാങ്ങുന്നത്. അഞ്ച് മുതല്‍ പത്ത് ശതമാനംവരെ വില്പന കൂടിയതായി ദുബായിയിലെ ജ്വല്ലറികള്‍ പറയുന്നു.

ഇന്ത്യയില്‍നിന്ന് സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ 13 ശതമാനം വിലക്കുറവാണ് ദുബായിലുള്ളത്. പത്ത് ഗ്രാം സ്വര്‍ണത്തിന്മേല്‍ 3,600 രൂപയോളം ലാഭമുണ്ടെന്നാണ് പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button