Latest NewsGulf

ഇന്റര്‍നെറ്റ് ബ്ലാക്‌മെയില്‍ സംഘത്തെ തുരത്താന്‍ പോലീസ് പട്രോള്‍ ഏര്‍പ്പെടുത്തി

നിരവധിപേര്‍ സൈബര്‍ ആക്രമണത്തില്‍ ഇരയായിട്ടുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പട്രോള്‍ ഏര്‍പ്പെടുത്തി. ഇന്റര്‍നെറ്റ് ബ്ലാക്‌മെയില്‍ സംഘത്തെ തുരത്താനാണ് പോലീ പട്രോളിങ് ഏര്‍പ്പെടുത്തിയത്. റാസല്‍ഖൈമയിലാണ് പോലീസ് ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടയുത്തിയത്.

ഇന്റര്‍നെറ്റ് വഴി നിരവധിപേരാണ് കബളിപ്പിക്കപ്പെടുന്നതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു. സിഐഡികള്‍ പല മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ബ്ലാക്‌മെയിലില്‍ നിന്ന് രക്ഷപ്പെടാനുള്ള അവബോധം സൃഷ്ടിക്കാനുള്ള പദ്ധതിയും ഉള്‍പ്പെടുത്തുന്നുണ്ട്.

പെണ്‍കുട്ടികളാണ് ഇതില്‍ കൂടുതല്‍ അകപ്പെടുന്നത്. ഇവരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുകയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പോലീസ് പട്രോളിങ് വഴി പിടിക്കുന്ന ബ്ലാക്‌മെയില്‍ സംഘത്തിന് കടുത്ത ശിക്ഷ തന്നെ ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button