KeralaLatest NewsNews

നന്തകോട് കൂട്ടക്കൊലപാതകം നടന്ന വീട്ടില്‍ മോഷണം

തിരുവനന്തപുരം: നന്തകോട് കൂട്ടക്കൊലപാതകം നടന്ന വീട്ടില്‍ മോഷണം. നന്തകോട് കൂട്ടക്കൊലപാതകം നടന്ന ബെയിന്‍സ് കോമ്പൗണ്ടിൽ അന്വേഷണത്തിനായി പോലീസ് സീല്‍ ചെയ്തിരുന്ന വീട്ടിനുള്ളിലാണ് മോഷണം നടന്നത്. മോഷ്ടാക്കള്‍ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് വീട്ടിനുള്ളില്‍ കയറിയത്.

കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതകം നടന്നത് ഏപ്രില്‍ മാസത്തിലായിരുന്നു. റിട്ടയേര്‍ഡ് ആര്‍.എം.ഒ ഡോക്ടര്‍ ജീന്‍ പദ്മ ഇവരുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിതാ ജീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ദമ്പതികളുടെ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജയെ പിന്നീട് തിരുവനന്തപുരം റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പിടികൂടിയിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കേഡല്‍ കുറ്റസമ്മതം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്താണ് മോഷണം നടന്നത്.

മുഖ്യമന്ത്രിയുടെ വീടിന് 500 മീറ്റര്‍ അകലെ കള്ളന്‍ മോഷണത്തിനായി എത്തിയെന്നത് സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ചയാണ്. മന്ത്രിസഭയിലെ പത്തോളം മന്ത്രിമാര്‍ ക്ലിഫ് ഹൗസിനോട് ചേര്‍ന്നാണ് താമസം. അത്തരത്തില്‍ അതീവ സുരക്ഷാ ക്രമീകരണമുള്ള സ്ഥലത്ത് പൊലീസ് സീല്‍ ചെയ്ത വീട്ടിലാണ് മോഷ്ടാക്കള്‍ കയറിയതെന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button