Latest NewsNewsIndia

പ്രധാനമന്ത്രിയ്ക്ക് നാപ്കിന്‍ അയയ്ക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍

കോയമ്പത്തൂര്‍ : പ്രധാനമന്ത്രിയ്ക്ക് നാപ്കിന്‍ അയയ്ക്കാന്‍ ശ്രമിച്ച ആറു പേരെ പോലീസ് പിടികൂടി. റെവല്യൂഷനറി യൂത്ത് ഫ്രണ്ട് (ആര്‍.വൈ.എഫ്.) അംഗങ്ങളാണ് പ്രധാനമന്ത്രിയ്ക്ക് നാപ്കിന്‍ അയയ്ക്കാനുള്ള ശ്രമം നടത്തിയത്. ജി.എസ്.ടി വന്നപ്പോള്‍ സാനിറ്ററി നാപ്കിനുകള്‍ക്ക് 12 ശതമാനം നികുതി ഏര്‍പ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രിയ്ക്ക് നാപ്കിന്‍ അയയ്ക്കാന്‍ ഇവര്‍ ശ്രമിച്ചത്.

അറസ്റ്റിലായ ആര്‍.വൈ.എഫ് അംഗങ്ങളില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ചെറിയ പാഴ്‌സലായി ഹെഡ് പോസ്റ്റ് ഓഫീസ് വഴി അയ്ക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയത്. ആവശ്യവസ്തുക്കളായ നാപ്കിനു 12 ശതമാനവും കുട്ടികള്‍ക്കുള്ള ഭക്ഷണത്തിനു 18 ശതമാനവുമാണ് ജി.എസ്.ടി നിശ്ചയിരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇതേ സമയം കേവലം അഞ്ചു ശതമാനം മാത്രമാണ് പിസയുടെ ജി.എസ്.ടിയെന്നും പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button