Latest NewsNewsIndia

ഇന്ത്യയില്‍ നിര്‍മിച്ച ധനുഷ് പീരങ്കികളില്‍ ചൈനീസ് വ്യാജന്‍ : സിബിഐ അന്വേഷണം വ്യാപിപ്പിക്കുന്നു

ന്യൂഡല്‍ഹി : ബോഫോഴ്‌സ് തോക്കുകളുടെ മാതൃകയില്‍ ഇന്ത്യയില്‍ നിര്‍മിച്ച ധനുഷ് പീരങ്കികളില്‍ ചൈനീസ് വ്യാജന്‍. ചൈനീസ് വ്യാജന്‍ കയറിക്കൂടിയത് ഏങ്ങനെയെന്ന് സി.ബി.ഐ അന്വേഷണം ആരംഭിച്ചു. പീരങ്കിയ്ക്കു വേണ്ട ഉപകരണങ്ങളില്‍ ജര്‍മന്‍ നിര്‍മിതമെന്ന വ്യാജേന ചൈനയില്‍ നിന്നുള്ള ഭാഗങ്ങള്‍ കയറിക്കൂടിയതാണ് കേന്ദ്ര കുറ്റന്വേഷണ ഏജന്‍സി പരിശോധിയ്ക്കുന്നത്.

സംഭവത്തില്‍ ഗൂഢാലോചനയ്ക്കും വഞ്ചനയ്ക്കും വില കുറഞ്ഞ വ്യാജ ഉത്പ്പന്നങ്ങള്‍ വിറ്റതിനുമാണ് സി.ബി.ഐ കേസ് എടുത്തിരിക്കുന്നത്. ഇതില്‍ സംശയത്തിന്റെ മുന നീളുന്നത് സിധ് സെയില്‍സ് സിന്‍ഡിക്കേറ്റ് , ജബല്‍പൂര്‍ ഗണ്‍സ് കാര്യേജ് ഫാക്ടറി, എന്നിവയ്‌ക്കെതിരെയാണ്. തോക്കുകളുടെ വിതരണക്കാര്‍ ജബല്‍പൂര്‍ ഗണ്‍സ് കാര്യേജ് ഫാക്ടറി ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് വില കുറഞ്ഞ വ്യാജന്‍ തിരുകികയറ്റുകയായിരുന്നുവെന്ന് സിബിഐ ആരോപിച്ചു.

ചൈനയില്‍ നിര്‍മിച്ച വയര്‍ റേസ് റോളര്‍ ബെയറിംഗുകളാണ് ജര്‍മനിയില്‍ നിര്‍മിച്ചതെന്ന ലേബല്‍ പതിച്ച് ധനുഷ് പീരങ്കികളില്‍ ഉപയോഗിച്ചത്. തോക്കുകളിലെ സുപ്രധാന ഘടകമാണ് വയര്‍ റേസ് റോളര്‍ ബെയറിങ്ങുകള്‍.

shortlink

Post Your Comments


Back to top button