Latest NewsNewsIndia

ഈ ദിവസം മുതൽ ജിയോ ഫോൺ ബുക്ക് ചെയ്യാം

ന്യൂ​ഡ​ല്‍​ഹി: റി​ല​യ​ന്‍​സ്​ ജി​യോ​യു​ടെ സൗ​ജ​ന്യ​ഫോ​ണു​ക​ള്‍ ആ​ഗ​സ്​​റ്റ്​ 24 മു​ത​ല്‍ ബു​ക്ക്​ ചെ​യ്യാം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിൽ സെപ്റ്റംബറോടെ ഫോൺ സ്വന്തമാക്കാനാകുന്നതാണ്. മൂ​ന്നു വ​ര്‍​ഷ​ത്തി​ന​കം തി​രി​ച്ചു​കി​ട്ടു​ന്ന സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റാ​യ 1500 രൂ​പ മാ​ത്ര​മാ​ണ്​ ഫോ​ണി​ന്​ ന​ല്‍​കേ​ണ്ടി വരുന്നത്. പ്ര​തി​മാ​സം 153 രൂ​പ​ക്ക്​ അ​ണ്‍​ലി​മി​റ്റ​ഡ്​ ഡാ​റ്റ​യും വോയ്‌സ് കോളും ല​ഭി​ക്കും. ഇ​തി​ന്​ പു​റ​മെ, 54 രൂ​പ​യു​ടെ പ്ലാ​ന്‍ ഏ​ഴ്​ ദി​വ​സ​ത്തെ ജി​യോ സേ​വ​ന​ങ്ങ​ളും 24 രൂ​പ​യു​ടെ പ്ലാ​ന്‍ ര​ണ്ട്​ ദി​വ​സ​ത്തെ ജി​യോ സേ​വ​ന​ങ്ങ​ളും ഉണ്ടാകും.

നാ​ല്​ ജി.​ബി ഇന്റേ​ണ​ല്‍ സ്​​റ്റോ​റേജ്, എ​സ്.​ഡി കാ​ര്‍​ഡ് സ്ലോട്ട്, ര​ണ്ട്​ മെ​ഗാ​പി​ക്​​സ​ല്‍ ക്യാ​മ​റ, വൈ​ഫൈ സൗ​ക​ര്യം, ജി.​പി.​എ​സ്​ സൗ​ക​ര്യം, 512 എം.​ബി റാം, 2000 ​എം.​എ.​എ​ച്ച്‌​ ബാ​റ്റ​റി തു​ട​ങ്ങി​യ​വ​യാ​ണ് ഫോണിന്റെ പ്രത്യേകതകൾ. കൂടാതെ ജിയോയുടെ ആപ്ലിക്കേഷനുകളും ഫോണിലുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button