Latest NewsNewsInternationalUK

അനധികൃത കുടിയേറ്റക്കാരെ കടത്താൻ ചാർട്ടേർഡ് വിമാനങ്ങളും

പാരിസ്: അനധികൃതമായി കുടിയേറ്റക്കാരെ കടൽ മാർഗം സിറിയയിൽ നിന്നും ആഫ്രിക്കയിൽ നിന്നും ബ്രിട്ടനിലെത്തിക്കുന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. എന്നാൽ കുടിയേറ്റക്കാരെ ചാർട്ടേർഡ് വിമാനങ്ങളിൽ കടത്തുന്നത് പുതിയ അറിവാണ്.തിങ്കളാഴ്ച ഫ്രാൻ‌സിൽ പിടിയിലായ പൈലറ്റും സഹായിയുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൈലറ്റ് ഡേവിഡ് ഗ്രീനിനെയും സഹായി എഡ്‌വേഡ്‌ ബക്ക്ളിയേയും വെള്ളിയാഴ്ച തന്നെ വിചാരണ കോടതി 2 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. കൂടാതെ 5 വര്‍ഷത്തേയ്ക്ക് ഫ്രാൻസിലേക്ക് കടക്കാൻ ഇരുവർക്കും വിലക്കും ഏർപ്പെടുത്തി.

തിങ്കളാഴ്ച കലൈസിന് സമീപമുള്ള മാർക്ക് എയർ ഫീൽഡിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇവരോടൊപ്പം 4 അൽബേനിയക്കാരും ഉണ്ടായിരുന്നു. ബ്രിട്ടനിലേയ്ക്ക് കടത്താൻ ഓരോരുത്തരിലും നിന്നും 10000 യൂറോ വീതമാണ് ഇവർ ഈടാക്കിയിരുന്നത്. മറ്റൊരു വസ്തുത ഇരുവരും വൈമാനികരല്ല എന്നതാണ്. പൈലറ്റ് ഡേവിഡ് ഗ്രീൻ ഒരു ആർക്കിടെക്റ്റ് ആണ്.അന്തരാഷ്ട്ര തലത്തിൽ കുപ്രസിദ്ധി നേടിയ മനുഷ്യ കടത്ത് സംഘവുമായി ഇരുവർക്കും അടുത്ത ബന്ധമാണ് ഉള്ളത്.ഈ വർഷം ഏപ്രിലിന് ശേഷം 5 തവണ എങ്കിലും ഇവർ കൈലസിൽ നിന്നും ആളെ കടത്തിയെന്നാണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button