Latest NewsNewsInternational

75 വര്‍ഷം മഞ്ഞില്‍ ഉറങ്ങിയ ദമ്പതിമാര്‍ക്ക് ആചാരപരമായ അന്ത്യയാത്ര

75 വര്‍ഷം ആല്‍പ്സ് മഞ്ഞുനിരകളില്‍ ഉറങ്ങിയ ദമ്പതിമാരുടെ മൃതദേഹം സംസ്കരിച്ചു. സ്വിറ്റ്സര്‍ലന്‍ഡിലെ സാവീസിലുള്ള പള്ളിയില്‍ രണ്ട് പുത്രിമാരുടെ സാന്നിധ്യത്തില്‍ ശനിയാഴ്ചയാണ് മരണാന്തര ചടങ്ങുകള്‍ നടന്നത്.

ജൂലൈ 13നാണ് മാര്‍സിലിന്‍ ഡുമോലിന്റെയും ഭാര്യ ഫ്രാന്‍സിനിന്റെയും മൃതദേഹങ്ങള്‍ മഞ്ഞുപാളികള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയത്. 1942 ആഗസ്റ്റ് 15ന് ആടുകളെ മേയ്ക്കാന്‍ പോയതായിരുന്നു ഇവര്‍. എന്നാല്‍ മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ഇവര്‍ക്ക് പിന്നെ തിരിച്ചു വരാനായില്ല.

ഇവരുടെ ഏഴു മക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ടു പേരാണ് മാതാപിതാക്കള്‍ക്ക് ആചാരപരമായ അന്ത്യയാത്ര നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button