Latest NewsNewsInternational

സയ്യദ് ത്രീ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ടെഹ്റാന്‍: 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള സയ്യദ് ത്രീ മിസൈല്‍ ഇറാന്‍ വിജയകരമായി പരീക്ഷിച്ചു. മിസൈല്‍ പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകാന്‍ ഇറാന്റെ തീരുമാനം. അമേരിക്കയുമായുള്ള ബന്ധം വഷളാകുന്നതിനിടെയാണ് ഇറാന്റെ തീരുമാനം. സയ്യദ് ത്രീ മൈസലുകള്‍ക്ക് റഡാറിന്റെ ദൃഷ്ടിയില്‍പ്പെടാത്ത യുദ്ധവിമാനങ്ങളേയും ക്രൂയിസ് മിസൈലുകളേയും തകര്‍ക്കാന്‍ ശേഷിയുണ്ട്.

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെ പേരില്‍ ഉപരോധം കൊണ്ടുവന്നിരുന്നു. ഇതേ തുടർന്ന് ടെഹ്‍റാന്‍ യുഎസ് ബന്ധം വഷളായതിന് പിന്നാലെയാണ് സയ്യദ് ത്രീ മിസൈല്‍ പരീക്ഷിച്ച്‌ ഇറാന്‍ ശക്തമായി തിരിച്ചടിച്ചത്. അമേരിക്ക കഴിഞ്ഞ ചൊവ്വാഴ്ച 2015ലെ ആണവ കരാറിനെ തുടര്‍ന്ന് ഇറാന്‍ അനുഭവിക്കുന്ന എല്ലാ ഗുണപരമായ സൗകര്യങ്ങളും റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ നേരിടുമെന്നായിരുന്നു ഇറാന്‍റെ മറുപടി.

അമേരിക്കയും സൗദിയും തമ്മിലുള്ള 110കോടി ഡോളറിന്റെ ആയുധകരാര്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സ്വയം പ്രതിരോധവുമായി മുന്നോട്ട് പോകാന്‍ ഇറാന്‍ നിര്‍ബ്ബന്ധിതമായിരിക്കുക ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പുതിയ നടപടി ശ്രദ്ധാപൂര്‍വം വീക്ഷിച്ച്‌ വരികയാണെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് ട്രംപ് ഇറാനെതിരെ തിരിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button