KeralaLatest NewsNews

നടൻ ശ്രീനാഥിന്റെ മരണം: പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ ‘അനുഭവത്തെക്കുറിച്ച്’

നടൻ ശ്രീനാഥിന്റെ മരണത്തെ സംബന്ധിച്ച് അദ്ദേഹത്തെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ അനുഭവം പുറത്ത്. ആലപ്പുഴ മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ ഡോ. കൃഷ്ണൻ ബാലേന്ദ്രനാണ് തന്റെ അനുഭവത്തെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ അറസ്റ്റ് ഉണ്ടായതിനു പിന്നാലെ, നടൻമാരായ കലാഭവൻ മണി, ശ്രീനാഥ് തുടങ്ങിയവരുടെ മരണത്തെക്കുറിച്ചും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇരുവരുടേയും മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഫെയ്സ്ബുക്ക് സന്ദേശങ്ങൾ പ്രചരിച്ചത്. ശ്രീനാഥിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു നടൻ തിലകൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വാട്സാപ്പിലൂടെ പ്രചരിക്കുകയും ചെയ്തു.

‘‘ദിലീപ് സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി സിനിമ മേഖലയിൽ നടന്ന പല സംഭവങ്ങളെയും എടുത്ത് കിളച്ചുമറിക്കുന്നതിനിടയിൽ പുറത്ത് വന്നതുമായതും, പത്രങ്ങളിലും, ചാനലുകളിലും, ഓൺലൈൻ പോർട്ടലുകളിലും ചർച്ച ചെയ്യപ്പെട്ടതുമായ സംഭവങ്ങളിൽ ഒന്നായിരുന്നല്ലോ നടൻ ശ്രീനാഥിന്റെ മരണവും എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.

ശ്രീ. തിലകൻ ശ്രീനാഥിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയേപ്പറ്റി അദ്ദേഹത്തിന് സംശയം ഉയർത്തിയ രണ്ട് കാര്യങ്ങളെ പറ്റി പറയുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. കോതമംഗലത്ത് വച്ച് നടന്ന മരണത്തിൽ എന്ത് കൊണ്ട് ഏറ്റവും അടുത്ത മെഡിക്കൽ കോളേജായ കോട്ടയത്തോ, അതല്ലെങ്കിൽ തൃശൂരൊ, പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് കൊണ്ടുപോയില്ല എന്നും, “അമ്മ” എന്ന താരസംഘടനയുടെ ഭാരവാഹിയായ നടന്റെ ഭാര്യ ഫോറൻസിക്ക് വിഭാഗത്തിൽ ജോലി ചെയ്യുന്ന ആലപ്പുഴയിലേക്ക് മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പൊയതിൽ പ്രത്യേക താത്പര്യമുണ്ട്. അതിൽ പന്തികേടുണ്ടെന്നുമാണ് തിലകൻ ആരോപിച്ചത്.

ഇതിനുള്ള ഡോക്ടർ തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. ആലപ്പുഴ പോലീസ് സർജ്ജന്റെ ഔദ്യോഗിക അധികാര പരിധിയിൽ വരുന്നതാണ് ആലപ്പുഴ, എറണാകുളം ജില്ലകളെന്നും കോതമംഗലം എറണാകുളം ജില്ലയിലാണെന്നും അദ്ദേഹം പറയുന്നു. ആ കാരണം കൊണ്ട് തന്നെ ആലപ്പുഴയിലേക്കേ ആ ബോഡി വരൂവെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഈ സംഭവം നടക്കുന്ന 2010ൽ ആലപ്പുഴ പോലീസ് സർജ്ജൻ ഡോ. ശ്രീകുമാരിയായിരുന്നു. അവരുടെ ഭർത്താവ് സിനിമ നടനോ “അമ്മ” യുടെ ഭാരവാഹിയോ അല്ലെന്ന് ഡോക്ടർ പറയുന്നു.

പറയാൻ ഏൽപ്പിച്ച കാര്യങ്ങൾ, കാണിച്ചു തന്ന സത്യങ്ങളിൽ നിന്നു ഞാൻ ഉണ്ടാക്കിയെടുത്ത അഭിപ്രായങ്ങൾ, തെളിവുകളുടെ സഹായത്തോടെ, ന്യായവും യുക്തിപൂർവ്വവുമായി കോടതികളിൽ പറയുക എന്നത് മാത്രമാണ് എന്റെ ജോലിയെന്നും അത് പറയാനും, എന്റെ ഈ Most Privileged പ്രത്യേക അവകാശം എന്റെ തോഴിലിലൂടെ നടത്താനും, എനിക്ക് കഴിയുന്നത് സമാനതകളില്ലാത്ത ആ നിമിഷത്തിന്റെ മൂല്യം ഞാൻ മനസ്സിലാക്കുന്നത് കൊണ്ടാണെന്നും പറഞ്ഞാണ് ഈ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button