KeralaLatest News

പുതുയുഗം പദ്ധതിക്ക് ആവേശ തുടക്കം

കൊച്ചി: സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മത്സര പരീക്ഷകൾക്കായി പരിശീലനം നൽകുന്ന പുതുയുഗം പദ്ധതിക്ക് എറണാകുളത്ത് തുടക്കമായി. മന്ത്രി സി.രവീന്ദ്രനാഥ് നിലവിളക്ക് കൊളുത്തി പദ്ധതിക്ക് തുടക്കം കുറിച്ചു.

എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് സാഫിറുള്ളയാണ് ഇത്തരം ഒരു ആശയവുമായി മുന്നോട്ട് വന്നത്. മെഡിക്കൽ,എഞ്ചിനിയറിങ് എൻട്രൻസ് പരീക്ഷകൾക്കും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലും പരിശീലനം നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലയിലെ എയ്‌ഡഡ്‌,സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് പരീശീലനം നൽകുക പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 400 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും.

shortlink

Related Articles

Post Your Comments


Back to top button