Latest NewsNewsGulf

ഖത്തര്‍ പ്രതിസന്ധി തീര്‍ക്കാന്‍ സൗദി അറേബ്യ മുന്നിട്ടിറങ്ങണമെന്ന് തുര്‍ക്കി

 

റിയാദ്: ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തി ഒന്നരമാസം പിന്നിട്ടിട്ടും മധ്യസ്ഥശ്രമങ്ങള്‍ക്ക് യാതൊരു ചലനവും സൃഷ്ടിക്കാത്ത സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിനുനേരേ കൊണ്ടുവന്ന ഉപരോധത്തിന് അയവുവരുത്താന്‍ തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാന്റെ നേതൃത്വത്തിലാണ് മധ്യസ്ഥശ്രമം നടക്കുന്നത്. ഞായറാഴ്ച സൗദിയിലെത്തിയ ഉര്‍ദുഗാന്‍ സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തി. കുവൈറ്റ്, ഖത്തര്‍ ഭരണകര്‍ത്താക്കളുമായും ഉര്‍ദുഗാന്‍ ചര്‍ച്ച നടത്തും. സൗദി സഖ്യവും ഖത്തറും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് കുവൈറ്റ്.

പ്രതിസന്ധി തുടരാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും സഹോദരങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശത്രുക്കള്‍ ശ്രമം നടത്തുന്നതായും രണ്ടുദിവസത്തെ പര്യടനം ആരംഭിക്കും മുമ്പ് ഉര്‍ദുഗാന്‍ പറഞ്ഞു. പ്രശ്‌നത്തില്‍ ഖത്തര്‍ സ്വീകരിച്ച നിലപാടിനെ അദ്ദേഹം പ്രശംസിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതില്‍ സൗദി അറേബ്യയ്ക്ക് സുപ്രധാന പങ്കാണ് വഹിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കുവൈറ്റ് അമീര്‍ ശൈഖ് സബ അല്‍ അഹമ്മദ് അല്‍ സബയുടെ മധ്യസ്ഥ ശ്രമങ്ങളെയും ഉര്‍ദുഗാന്‍ പിന്തുണച്ചു.

ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് സൗദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ., ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ജൂണ്‍ അഞ്ചിന് ഖത്തറിനുമേല്‍ ഉപരോധം പ്രഖ്യാപിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button