KeralaLatest NewsNews

പി.സി. ജോര്‍ജിനു നോട്ടീസ് നല്‍കും

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് എംഎല്‍എയക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനം. അന്വേഷണ സംഘത്തിനു മുന്‍പില്‍ ഹാജരാകണമെന്നു കാണിച്ചാണ് നോട്ടീസ് നല്‍കുന്നത്. ബുധനാഴ്ച അന്വേഷണം സംഘത്തിനു മുന്‍പാകെ തെളിവുകളുമായി ഹാജരാകണമെന്നു നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്നും കേസില്‍ മറ്റ് ഗൂഢാലോചനയില്ലെന്നും പി. സി.ജോര്‍ജ് നടത്തിയ പ്രസ്താവനയാണ് നോട്ടീസ് നല്‍കാന്‍ കാരണമായത്. കേസുമായി ബന്ധപ്പെട്ടു പി.സി. ജോര്‍ജിന്റെ മൊഴിയെടുക്കുമെന്നു തിങ്കളാഴ്ച അന്വേഷണസംഘം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button