Latest NewsIndia

തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ ഗുജറാത്ത് മുന്നില്‍ !!

ന്യൂഡല്‍ഹി: തൊഴിലിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്‍കുന്നതില്‍ ഗുജറാത്ത് മുന്‍പന്തിയിലെന്ന് ദേശീയ തൊഴില്‍ മന്ത്രാലയത്തിന്റെ കണക്ക്. ഗുജറാത്തില്‍ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചുകളില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 6.88 ലക്ഷം ഉദ്യോഗാര്‍ത്ഥികളില്‍ 83.3 ശതമാനം പേര്‍ക്കും ജോലി ലഭ്യമാക്കിയിട്ടുണ്ട്. ഏകദേശം 2.53 ലക്ഷം നിയമനങ്ങളാണ് ഗുജറാത്തില്‍ 2015ല്‍ മാത്രം നടന്നിരിക്കുന്നത്. സംസ്ഥാനത്ത് തൊഴില്‍ അന്വേഷകരില്‍ 30 ശതമാനം പേര്‍ക്കാണ് ഗുജറാത്ത് ജോലി ഉറപ്പാക്കിയത്.
തൊഴില്‍ ഉറപ്പാക്കുന്നതില്‍ ദേശീയ ശരാശരി 0.57 ശതമാനം ആയിരിക്കെയാണ് ഗുജറാത്തില്‍ നിന്നുള്ള ഈ കണക്കുകള്‍. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളുള്ളത്. 2015ല്‍ 80 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് ജോലിക്കായി നാഷണല്‍ കരിയര്‍ സര്‍വ്വീസ് പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്തത്. ഗുജറാത്തിലെ തൊഴില്‍ അന്വേഷകരുടെ എണ്ണത്തേക്കാള്‍ എത്രയോ മടങ്ങാണ് ഇവിടുത്തെ കണക്കുകള്‍. തമിഴ്നാടിനെ പിന്നാലെ ബംഗാള്‍, ഉത്തര്‍പ്രദേശ്, കേരളം, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button